Image: Video Grab, justtoofilmy
ബോളിവുഡിലെ മികച്ച ക്ലാസിക് ചിത്രമായ ലഗാന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അശുതോഷ് ഗവാരിക്കര്‍ ചിത്രമായ ലഗാന്റെ നേട്ടമാഘോഷിക്കാനായി താരങ്ങള്‍ മുംബൈയില്‍ ഒത്തുചേര്‍ന്നു. ഈ പരിപാടിയില്‍ നിന്നുള്ളൊരു വിഡിയോ ആണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തെക്കുറിച്ചും പിന്നാലെ നടന്‍ ആമിര്‍ഖാനെക്കുറിച്ചും കജോളും ജൂഹിയും പറഞ്ഞ വാക്കുകളാണ് സൈബറിടത്ത് പ്രചരിക്കുന്നത്.
ബോളിവുഡിലെ പ്രമുഖര്‍ ഒത്തുചേര്‍ന്ന ആഘോഷപരിപാടിയില്‍ ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ജാവേദ് അക്തര്‍, കജോള്, ജൂഹി ചൗള എന്നിവര്‍ സംസാരിച്ചു. കജോളിന്റേയും ജൂഹി ചൗളയുടേയും വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ആമിറിനെ റോസ്റ്റ് ചെയ്യുന്നതായിരുന്നുവെന്നാണ് സോഷ്യല്‍മീഡിയയും അഭിപ്രായപ്പെടുന്നത്.
പരിപാടിക്കിടെ കജോളിനോടും ജൂഹിയോടും ആമിറിനെക്കുറിച്ച് രണ്ടു വാക്ക് പറയാന്‍ ആവശ്യപ്പെട്ടു. ആമിര്‍ പ്രൊഡക്ഷന്‍സിനെക്കുറിച്ചും സിനിമയിലും അഭിനയത്തിലുമുള്ള അഭിരുചിയെക്കുറിച്ചും പറഞ്ഞ കജോളിന്റെ വാക്കുകള്‍ ആമിര്‍ ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചു. ലഗാനില്‍ തുടങ്ങി ഇന്നും മുന്നോട്ട് പോകുന്ന ആ സിനിമായാത്ര അങ്ങേയറ്റം പ്രശംസനീയമാണെന്നും കജോള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ഇതിനു പിന്നാലെ ആമിറിന്റെ അഭിരുചി സിനിമയില്‍ മാത്രമല്ല സ്ത്രീകളിലുമുണ്ടെന്ന കജോളിന്റെ വാക്കുകളാണ് ആമിറില്‍ ഒരേസമയം ചിരിയും നാണവും ജനിപ്പിച്ചത്. പിന്നാലെ ജൂഹിയും ആമിറിനൊപ്പം ചേര്‍ന്നുപ്രവര്‍ത്തിച്ച നാളുകളെല്ലാം ഓര്‍ത്തെടുത്തു. വിഡിയോ പ്രചരിച്ചതിനു പിന്നാലെ കജോളിന്റെ വാക്കുകള്‍ ശരിയാണെന്ന രീതിയില്‍ പലരും പ്രതികരിച്ചു. കജോളും ജൂഹിയും രസകരമായി സംസാരിച്ചെന്നും സോഷ്യല്‍മീഡിയ കുറിക്കുന്നു.
കജോളിന്റെ വാക്കുകള്‍ക്ക് പിന്നാലെ ആമിറിന്റെ വ്യക്തിജീവിതം ഒരിക്കല്‍ക്കൂടി ചര്‍ച്ചയാവുകയാണ്. റീന ദത്തയെ ആണ് ആമിര്‍ ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ നടന് രണ്ട് കുട്ടികളുണ്ട്. റീനയുമായി പിരിഞ്ഞ ശേഷം സിനിമാപ്രവര്‍ത്തക കിരണ്‍ റാവുവുമായി അടുത്തു. 2005ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു മകനുണ്ട്. 2021ല്‍ കിരണുമായും വേര്‍പിരിഞ്ഞു.
അടുത്തതായി തന്റെ ബിസിനസ് പാര്‍ട്ണര്‍ കൂടിയായ ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിന് ഒരുങ്ങുകയാണ് നടന്‍. ജൂലൈ അഞ്ചിനാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഗാന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ സ്പെഷ്യല്‍ റിലീസും നടത്തുന്നുണ്ട് അണിയറ പ്ര