Image: Instagram, trishakrishnan

Image: Instagram, trishakrishnan

TOPICS COVERED

നടി തൃഷയും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉയരുന്നതിനിടെ സോഷ്യല്‍മീഡിയയെ ചൂടുപിടിപ്പിച്ച് തൃഷയുടെ പുതിയ വിഡിയോ. സൈബറിടത്ത് വൈറലാകുന്ന വിഡിയോയില്‍ തൃഷ കഴുത്തില്‍ താലിമാലയ്ക്കു സമാനമായ മാല ധരിച്ചതും കയ്യിലെ മോതിരവുമാണ് പുതിയ ചര്‍ച്ചയ്ക്ക് കാരണമായത്. 

ഇരുവരും തമ്മില്‍ രഹസ്യമായി വിവാഹിതരായോ എന്ന ചോദ്യമാണ് ഉയരുന്നത്. നീളം കുറഞ്ഞ മാലയില്‍ ആലില രൂപത്തിലുള്ള ലോക്കറ്റ് കാണാം, ഒപ്പം കയ്യില്‍ ഇതുവരെ കാണാത്ത മോതിരം കണ്ടതും ആരാധകരെ ചിന്തിപ്പിക്കുകയാണ്.  

അതേസമയം ഇത് താലിയല്ലെന്നും ഇത്തരം മാലകളാണോ വിവാഹസൂചനകളെന്നും കമന്റുകള്‍ നിറയുന്നുണ്ട്. 

2025ലെ വിഡിയോ ആണെന്നും എഐ ആണെന്നും ചിലര്‍ പറയുന്നു. അതേസമയം കമലഹാസൻ നായകനായി അഭിനയിച്ച 'തഗ്ഗ് ലൈഫ്’ എന്ന ചിത്രത്തിലെ പ്രമോഷൻ പരിപാടിക്കിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വെെറലാകുന്നത് എന്നാണ് ലഭിക്കുന്ന സൂചന. 

വിജയ്‌യുടെ ഭാര്യ സംഗീത സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലെ നടപടികള്‍ പുരോഗമിക്കുന്നിതിനിടെയാണ് പുതിയ വിവാദം. ഒരു നടിയുമായി വിജയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. അഭ്യൂഹങ്ങള്‍ക്കിടെ ഇരുവരും പല പൊതുവേദികളിലും ഒന്നിച്ചെത്തിയതും ചര്‍ച്ചയുടെ ആക്കം കൂട്ടി. തിരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിനു ശേഷം മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത വേദിയിലും തൃഷയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. 

Speculation Mounts: Is Trisha Secretly Married to CM Vijay?:

Trisha's latest video has ignited social media discussions amidst speculations about her relationship with Tamil Nadu Chief Minister Joseph Vijay. The video featuring Trisha wearing a necklace resembling a thali and a new ring on her finger has fueled rumors of a secret marriage.