വിവാഹ ജീവിതത്തെ പറ്റി തുറന്നുസംസാരിക്കുകയാണ് നടനും സംവിധായകനുമായ എം.ബി.പത്മകുമാര്‍. താനും ഭാര്യയും തമ്മില്‍ സ്നേഹമുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്നും പത്മകുമാര്‍ പറഞ്ഞു. കുട്ടികളുണ്ടാവുന്നതിന് മുന്‍പാണ് തങ്ങള്‍ക്കിടയില്‍ പ്രശനമുണ്ടാകുന്നതെങ്കില്‍ വിവാഹമോചിതരായേനെ എന്നും അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാവുന്നത്.
'ഭാര്യയോട് ഇപ്പോഴും പ്രണയമില്ല. ഞാനത് പരസ്യമായി ഭാര്യയുടെ മുഖത്ത് നോക്കി പറയാറുണ്ട്. മക്കളുണ്ടാവുന്നതിന് മുന്‍പാണ് ഭാര്യയുമായി പ്രശ്നമുണ്ടാകുന്നതെങ്കില്‍ ഞാനും ഭാര്യയും ഡിവോഴ്സായി പോയേനെ. എന്‍റെ കുട്ടിക്കാലത്തെ സ്ഥിതി കാരണം എന്‍റെ സെക്ഷ്വൽ ഓറിയന്റേഷൻ വരെ കുറേക്കാലത്തേക്ക് മാറിപ്പോയിരുന്നു. കുട്ടിക്കാലം വലിയൊരു സ്റ്റെപ്പിംഗ് സ്റ്റോൺ ആണ്. ഒരു കുട്ടിയായിക്കളിഞ്ഞാൽ പൂർണഉത്തരവാദിത്വം നമുക്കാണ്.
കുട്ടിയാകുന്നതിന് മുമ്പ് ഡിവോഴ്സ് ചെയ്യുകയോ മറ്റൊരാളുടെ പിറകെ പോകുകയോ ചെയ്യാം. കുട്ടികൾ ബ്ലാങ്ക് ബുക്കാണ്. എന്റെയും ഭാര്യയുടെയും ടേസ്റ്റ് വ്യത്യസ്തമാണ്. പക്ഷെ ഒന്നിച്ച് പോയാലേ മക്കൾക്ക് നല്ലൊരു ടേസ്റ്റ് ഉണ്ടാക്കാൻ പറ്റൂ. അങ്ങനെ ഞങ്ങൾ സ്നേഹത്തിൽ ഒരുമിച്ച് പോയി. എന്നാൽ ഇപ്പോഴും ഞങ്ങൾ തമ്മിൽ മാനസികമായി വലിയ ഐക്യമില്ല. എത്ര ദാമ്പത്യത്തിൽ പ്രണയമുണ്ട്. ഏറ്റവും വലിയ ടോക്സിക് ഇൻസ്റ്റിറ്റ്യൂഷൻ കുടുംബമാണ്,' പത്മകുമാര്‍ പറഞ്ഞു.