Soccer Football - FIFA World Cup 2026 - Mexico Press Conference - Estadio Azteca, Mexico City, Mexico - June 10, 2026
Mexico coach Javier Aguirre during the press conference REUTERS/Henry Romero

.

TOPICS COVERED

മോളിവുഡിന്‍റെ യങ് സ്റ്റാര്‍ നസ്​ലിന്‍ കെ.ഗഫൂര്‍ 26–ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ല്‍ നായകന്‍റെ സുഹൃത്തായി എത്തി ഇന്ന് മോളിവുഡിലെ മുന്‍നിര താരമായ നസ്​ലിന്‍റെ വളര്‍ച്ച ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. ചെറിയ പ്രായത്തില്‍ വലിയ വിജയങ്ങളാണ് നസ്​ലിന്‍ നേടിയെടുത്തത്. 

താരത്തിന്‍റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖതാരങ്ങളെല്ലാം രംഗത്തെത്തി. കൂട്ടത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ പിറന്നാള്‍ ആശംസ ശ്രദ്ധ നേടുകയാണ്. 'ഡാ കൊച്ചെര്‍ക്കാ, ഹാപ്പിയെസ്റ്റ് ബെര്‍ത്ത്ഡേ ചക്കരേ, ഹാപ്പിയെസ്റ്റ് ബെര്‍ത്ത്​ഡേ, നല്ലൊരു ദിവസവും നല്ലൊരു വര്‍ഷവുമാവട്ടെ' എന്നാണ് നസ്​ലിന്‍റെ ചിത്രം പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചത്. 

'ലോക; ചാപ്റ്റര്‍ വണ്‍ ചന്ദ്ര'യാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചഭിനയിച്ച ചിത്രം. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ നസ്​ലിനായിരുന്നു നായിക. ചിത്രത്തിലെ ദുല്‍ഖറിന്‍റെ കാമിയോ റോള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖറിന്‍റെ വേഫെററാണ് ചിത്രം നിര്‍മിച്ചത്. സിനിമയുടെ പ്രൊമോഷനിടയ്​ക്ക് നസ്​ലിന്‍ വളരെ ക്യൂട്ടാണെന്നും തനിക്ക് ബാഗിലിട്ട് വീട്ടില്‍ കൊണ്ടുപോവാന്‍ തോന്നിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. 'പിറന്നാള്‍ ആശംസകള്‍ സൂപ്പര്‍സ്റ്റാര്‍. ഐ ലവ് യു നസ്ല', എന്നാണ് 'ലോക' സംവിധായകന്‍ ഡൊമിനിക് അരുണ്‍ കുറിച്ചത്. 

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസാ'ണ് ഒടുവില്‍ പുറത്തുവന്ന നസ്​ലിന്‍റെ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ജിത്തു മാധവന്‍റെ 'സൂര്യ 47', രോഹിത് വി.എസിന്‍റെ 'ടിക്കി ടാക്ക', അമല്‍ നീരദിന്‍റെ 'ബാച്ച്​ലര്‍ പാര്‍ട്ടി' എന്നിവയാണ് അണിയറയിലൊരുങ്ങുന്ന നസ്​ലിന്‍റെ വിവിധ സിനിമകള്‍.

ENGLISH SUMMARY:

Naslen K. Gafoor, the young star of Mollywood, is celebrating his 26th birthday, marking a significant milestone in his impressive career. His journey from a supportive friend in 'Thaneermathan Dinangal' to a leading actor is remarkable, with many prominent figures in the industry extending their birthday wishes.