മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സിനിമ സീരിയല്‍ നടി ഇന്ദുലേഖ. വര്‍ഷങ്ങളായി മലയാളികളുടെ മിനിസ്ക്രീനില്‍ തിളങ്ങിനില്‍ക്കുന്ന മുഖം. തന്‍റെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികത്തില്‍ ഇന്ദുലേഖ പങ്കുവച്ച വൈകാരിക കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തിന്‍റെ കണ്ണുനിറയ്ക്കുന്നത്. 11 വര്‍ഷം മുന്‍പ് മരണപ്പെട്ട ഭര്‍ത്താവ് ശങ്കറിന്‍റെ ഓര്‍മയില്‍ ഹൃദ്യമായൊരു വിഡിയോയും ഇന്ദുലേഖ പങ്കുവച്ചിട്ടുണ്ട്.
'അതെ ഞാന്‍റെ പ്രിയതമനുമായി ഒരു ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പിലാണ്' എന്നാണ് ഇന്ദുലേഖ വിഡിയോക്കൊപ്പം കുറിച്ചത്. ഇന്ദുലേഖ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..'ചില ബന്ധങ്ങൾ അളക്കുന്നത് ഒരുമിച്ച് ചിലവഴിച്ച വർഷങ്ങളാൽ അല്ല, മറിച്ച് അതില്‍ അവശേഷിപ്പിക്കുന്ന സ്‌നേഹത്തിലും, അത് മാറ്റിമറിച്ച ജീവിതങ്ങളിലും, മനസ്സില്‍ സൂക്ഷിക്കുന്ന ഓർമകളാലുമാണ്. സ്‌നേഹവും, ചിരിയും, സ്വപ്നങ്ങളും, പ്രതിസന്ധികളും, ഒരുപാട് നല്ല ഓർമകളും നിറഞ്ഞ ഒരു മനോഹരമായ ജീവിതയാത്രയാണ് ഇന്ന് ഞാന്‍ ആഘോഷിക്കുന്നത്., ഞങ്ങള്‍ക്ക് ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷിക ആശംസകള്‍' - ഇന്ദുലേഖ കുറിച്ചു.
ഭര്‍ത്താവിനൊപ്പമുളള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയാണ് ഇന്ദുലേഖ തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചത്. സംവിധായകൻ ശങ്കർ കൃഷ്ണയാണ് ഇന്ദുലേഖയുടെ ഭര്‍ത്താവ്. 11 വർഷം മുമ്പായിരുന്നു ആരോഗ്യ പ്രശ്നങ്ങൾ മൂലം ശങ്കർ മരണമടയുന്നത്.