ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്.ഐക്കുമെതിരായ നടി അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. എസ്.ഐ. രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയില്ല. കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കി തൃക്കാക്കര എ.സി.പി, കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ലക്ഷ്മിപ്രിയ നല്‍കിയ പരാതിയിലും അടിസ്ഥാനമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ പരാതിയുടെ പേരില്‍ എസ്.ഐ. രേഷ്മ മൂന്ന് മണിക്കൂറോളം തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും അനധികൃതമായി സ്റ്റേഷനില്‍ തടഞ്ഞുവച്ചുവെന്നുമായിരുന്നു അന്‍സിബയുടെ പരാതി. താന്‍ വിവരം ചോദിച്ചത് മാത്രമേയുള്ളൂവെന്നാണ് രേഷ്മയുടെ മൊഴി. ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കൻഡ് മാത്രമാണ് തൃപ്പൂണിത്തറ വനിതാ സെല്ലിൽ ഉണ്ടായിരുന്നതെന്നും വിശദീകരണത്തിലുണ്ട്. ലക്ഷ്മി പ്രിയയുടേത് വ്യാജ പരാതിയാണെന്ന് ചൂണ്ടിക്കാട്ടിയ അന്‍സിബ ഒരുകോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്‍സിബ അയച്ച മെസേജ് തനിക്ക് വ്യക്തിപരമായ നഷ്ടങ്ങളുണ്ടാക്കിയെന്നും അതാണ് പരാതി നല്‍കിയതെന്നും ലക്ഷ്മിപ്രിയ വിശദീകരിച്ചു. 'ഡിസംബർ പത്താം തീയതി വന്ന സന്ദേശത്തിന് ജനുവരി 21 വരെ ഞാൻ പരാതി നൽകിയിരുന്നില്ല; ജനുവരി 22-നാണല്ലോ പരാതിപ്പെടുന്നത്. അപ്പോൾ എന്‍റെ ഫോണിലേക്ക് വരുന്ന ഒരു അനാവശ്യ സന്ദേശത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാനല്ലേ തീരുമാനിക്കുന്നത്? എന്‍റെ ഭർത്താവ് പ്രശ്നമാക്കിയത് വിട്ടേക്കൂ, എന്‍റെ ഫോണിലേക്ക് അങ്ങനെ ഒരു സന്ദേശം വരുമ്പോൾ എനിക്ക് നിയമപരമായി മുന്നോട്ട് പോകാമല്ലോ'- എന്നായിരുന്നു ലക്ഷ്മിപ്രിയ അന്ന് പറഞ്ഞത്.
നടന്‍ ടിനി ടോമിനെതിരെയും അന്‍സിബ പരാതി നല്‍കിയിരുന്നു. വര്‍ഗീയമായി അധിക്ഷേപിക്കുന്നുവെന്നും തന്നെയും കുടുംബത്തെയും വേട്ടയാടുന്നുവെന്നും വ്യക്തമാക്കിയാണ് അന്‍സിബ പരാതി നല്‍കിയത്. ഈ കേസില്‍ ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.
ENGLISH SUMMARY:
The Kerala Police have submitted a formal report stating there is no merit in the complaints filed by actress Ansiba Hassan against actress Lakshmipriya and a woman Sub-Inspector. The Thrikkakara Assistant Commissioner of Police filed the conclusive report with the City Police Commissioner, clarifying that no criminal case can be registered based on the allegations. Ansiba had previously alleged that SI Reshma illegally detained and mentally harassed her for over three hours at the Thripunithura Women’s Cell following a petition filed by Lakshmipriya. However, station records and official statements revealed that the actress was only present for a little over an hour for routine questioning regarding a disputed phone message. The ongoing legal feud escalated when Ansiba demanded one crore rupees in damages, while Lakshmipriya defended her legal actions by stating the unsolicited December message caused her immense personal distress. Concurrently, the police are preparing to record detailed statements from both Ansiba and actor Tini Tom regarding a separate complaint alleging targeted communal insults and online harassment.