eci-rejects-meenakshi-natarajans-plea

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് മീനാക്ഷി നടരാജന്‍റെ പത്രിക തള്ളിയ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍. റിട്ടേണിങ് ഓഫിസര്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് തീരുമാനമെടുത്തത്. വിവരങ്ങള്‍ ചേര്‍ക്കാന്‍ അവസരം നല്‍കിയെങ്കിലും കോണ്‍ഗ്രസ് അതിന് തയാറായില്ലെന്നും കമ്മിഷന്‍വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് മീനാക്ഷിക്കെതിരായ നോട്ടിസ് കോടതി അയച്ചത്. നടപടി നിലനില്‍ക്കുന്നതല്ലെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. തെലങ്കാന  കോടതിയില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ കേസിന്‍റെ വിവരം മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി സ്ഥാനാര്‍ഥി മഹേഷ് കേവത് നല്‍കിയ പരാതിയിലാണ് റിട്ടേണിങ് ഓഫിസര്‍ നടപടിയെടുത്തത്. തെലങ്കാന കോടതിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടിസ് മാത്രമാണ് ലഭിച്ചതെന്നും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റജിസ്റ്റര്‍ ചെയ്ത കേസുകളാണ് പത്രികയില്‍ കാണിക്കേണ്ടതെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. വ്യാജപരാതി നല്‍കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

ഇന്നുച്ചയ്ക്ക് 12ന്  കോണ്‍ഗ്രസ് നേതാക്കളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂടിക്കാഴ്ച നടത്തും. മൂന്ന് രാജ്യസഭ സീറ്റാണ് മധ്യപ്രദേശില്‍ ഒഴിവുള്ളത്. ഇതില്‍ രണ്ടെണ്ണം ബിജെപിക്കും ഒരെണ്ണം കോണ്‍ഗ്രസിനും ജയിക്കാമെന്നാണ് കക്ഷിനില. പക്ഷേ മൂന്ന് സീറ്റുകളിലേക്കും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. 

ENGLISH SUMMARY:

The Election Commission of India sources have explicitly stated that they will not interfere with the Returning Officer’s decision to reject Congress candidate Meenakshi Natarajan’s Rajya Sabha nomination from Madhya Pradesh. Commission officials clarified that the Congress party was given ample opportunity to add the missing legal clarifications in the affidavit but chose not to do so. The controversial rejection followed a formal complaint filed by BJP candidate Mahesh Kevat, who alleged that Natarajan had deliberately concealed details regarding a pending criminal matter in Telangana. While the Congress strongly defended its candidate by arguing that she had only received a show-cause notice rather than a formally registered criminal case, the Returning Officer ruled that it amounted to a suppression of facts. This high-voltage political development effectively clears the path for the BJP to win all three vacant Rajya Sabha seats in the state without an election contest. Amid intense allegations from the opposition accusing the ruling party of undemocratically hijacking the election, a high-level Congress delegation is scheduled to meet EC officials at noon to present their formal grievances.