51ാം പിറന്നാളാഘോഷിച്ച് മലയാളികളുടെ പ്രിയതാരം ചിപ്പി. മകൾ അവന്തികയുടെ നേതൃത്വത്തില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിന്‍റെ മനോഹര ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി എത്തി.
അമ്മയുടെ പിറന്നാൾ ദിനത്തിൽ മകൾ അവന്തിക പങ്കുവച്ച ചിപ്പിയുടെ രസകരമായൊരു വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഒരു വിഡിയോ എടുക്കുന്നതിന്‍റെ രംഗങ്ങളാണ് വിഡിയോയിലുള്ളത്. വിഡിയോയ്ക്ക് ഒട്ടേറെ ലൈക്കുകളും കമന്റുകളും ലഭിക്കുന്നുമുണ്ട്.
മലയാളത്തിലും കന്നഡത്തിലുമായി തിളങ്ങി നിൽക്കുന്നതിനിടെ 2001ലായിരുന്നു ചിപ്പിയുടെ വിവാഹം. നിർമാതാവ് എം.രഞ്ജിത്ത് ആണ് ഭര്‍ത്താവ്. ഇവർക്ക് അവന്തിക എന്ന മകളുണ്ട്.വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും ചിപ്പി ടെലിവിഷൻ സീരിയലുകളിലൂടെ ഇന്നും പ്രേക്ഷകരുടെ പ്രിയതാരമായി തുടരുകയാണ്. അഭിനേത്രിയെന്നതിലുപരി നിർമാതാവെന്ന നിലയിലും താരം സജീവമാണ്.