കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹനെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (കെ. ടി. ഒ) ആണ് ഔദ്യോഗികമായി ഈ നിയമനം നടത്തിയതായി പ്രഖ്യാപിച്ചത്.  2026 ലാണ് പ്രിയങ്ക മോഹൻ ചിത്രം "മേഡ് ഇൻ കൊറിയ" നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തിയത്. രാ കാർത്തിക് രചിച്ചു സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ, കൊറിയയിൽ എത്തുന്ന തമിഴ്നാട്ടുകാരിയായ ഷെൻബ എന്ന കഥാപാത്രത്തിനാണ് പ്രിയങ്ക ജീവൻ നൽകിയത്.

ENGLISH SUMMARY:

Priyanka Mohan has been appointed as the Honorary Ambassador for Korea Tourism, a significant recognition from the Korea Tourism Organization. This appointment comes as her film "Made in Korea" is set to release on Netflix in 2026, further strengthening the connection between her and Korean culture.