ബിരുദ വിദ്യാർഥിനിയുമായുള്ള പ്രണയബന്ധം തന്‍റെ ജോലി നഷ്ടപ്പെടാൻ കാരണമാകുമെന്ന ഭയത്തിൽ യുവതിയെ കൊലപ്പെടുത്തിയ അധ്യാപകൻ പിടിയിൽ. ചൈനീസ് വംശജനായ ഷെങ് ചാങ്ഷെങിനെയാണ് ദക്ഷിണ കൊറിയയിൽ അറസ്റ്റ് ചെയ്തത്. 31 വയസ്സുകാരനായ ഇയാൾ 25കാരിയായ ചൈനീസ് വിദ്യാർഥിനിയെയാണ് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 20നായിരുന്നു സംഭവം.
ക്ലാസ് മുറിയിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. എന്നാൽ അധികം വൈകാതെ ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമായി. തങ്ങൾ തമ്മിലുള്ള പ്രണയബന്ധം സർവകലാശാലയിൽ പരസ്യമാക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതോടെ ഷെങ് പ്രകോപിതനായി. തുടർന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തന്റെ ജോലി നഷ്ടപ്പെടുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷെങ് പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്ന് ബോധ്യപ്പെട്ടതോടെ മൃതദേഹം നശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും ഇയാൾ മൊഴി നൽകി.
പോണ്‍ നിയമവിധേയമാക്കി നികുതി ഈടാക്കും; 30,000 ഡ്രോണ്‍ ഇറക്കും; യുദ്ധതന്ത്രവുമായി യുക്രെയ്ൻ...
യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കുകളിലാക്കി വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിച്ചു. ചില ശരീരഭാഗങ്ങൾ ഇയാളുടെ മുറിയിൽ തന്നെ അവശേഷിക്കുകയും ചെയ്തു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ യുവതിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകാനും ഷെങ് ശ്രമിച്ചു.
യുവതി മറ്റൊരിടത്ത് ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി യുവതിയുടെ വസ്ത്രങ്ങൾ ധരിച്ച് ഫോണും കൈയിൽ പിടിച്ച് നഗരത്തിലെ മറ്റൊരു ഭാഗത്തുകൂടി ഇയാൾ നടന്നു.
പിന്നീട് ഇത് ഷെങ് തന്നെയാണെന്ന് കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. അറസ്റ്റിലായ ഉടൻ തന്നെ യുവതിയെ കൊലപ്പെടുത്തിയതായി ഇയാൾ കുറ്റസമ്മതം നടത്തി.
തുടർന്ന് ഇയാളുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ഏഴ് പ്രദേശങ്ങളിൽനിന്നായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തി. യുവതിയുടെ മൃതദേഹം 214 കഷണങ്ങളാക്കിയ നിലയിലായിരുന്നു. കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ഷെങ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.