തമിഴ് നടന്‍ അജിത്തിന്‍റെ അമ്മ മോഹിനി മണി അന്തരിച്ചു. 84 വയസായിരുന്നു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. അജിതിന്റെ സഹോദരന്‍ എസ്. അനില്‍ കുമാര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
അജിത് വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. കാര്‍ റേസിങിന്‍റെ തിരക്കുമായി ബന്ധപ്പെട്ട അജിത് ദുബായിലാണെന്നാണ് വിവരം. വിവരമറിഞ്ഞ ഉടന്‍ നടന്‍ വീട്ടിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് 2023 മാര്‍ച്ച് 24 നാണ് അജിതിന്‍റെ പിതാവ് പി. സുബ്രമണ്യം വാര്‍ധക്യ സഹജമായ അസുഖങ്ങളെ അന്തരിച്ചത്. അന്ന് അദ്ദേഹത്തിന് 85 വയസായിരുന്നു.
മോഹിനി മണിയുടെ വേർപാടിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അനുശോചനം രേഖപ്പെടുത്തി. നടൻ കമൽഹാസൻ, ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ തുടങ്ങിയവർ അജിത് കുമാറിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു.
ചെന്നൈ പാലവാക്കത്തുള്ള അജിതിന്‍റെ വസതിയിലാകും അന്ത്യകർമങ്ങൾ നടക്കുക. ദുബായിൽ ഉള്ള അജിത്ത് അന്ത്യകർമങ്ങൾക്കായി ചെന്നൈയിലെത്തും.