‘ചാന്ദ് മേരാ ദിൽ’ എന്ന തന്‍റെ പുതിയ ചിത്രത്തിലെ നൃത്തരംഗത്തിന്റെ പേരിൽ ട്രോളുകളിൽ നിറയുകയാണ് നടി അനന്യ പാണ്ഡെ. ചിത്രത്തിൽ അനന്യ പാണ്ഡെ ഭരതനാട്യത്തിന്റെ വേഷം ധരിച്ച് നൃത്തം ചെയ്യുന്ന രംഗ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഭരതനാട്യവും മോഡേണ്‍ ഡാന്‍സും ചേര്‍ന്ന ഫ്യൂഷന്‍ നൃത്തരൂപമാണ് അനന്യ ഈ രംഗത്തില്‍ അവതരിപ്പിച്ചത്. പിന്നാലെയാണ് താരത്തിനെതിരെ കടുത്ത വിമര്‍ശനവും പരിഹാസവും ഉയര്‍ന്നത്.
അനന്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. സമയമെടുത്ത് പഠിക്കേണ്ട നൃത്തരൂപമാണ് ഭരതനാട്യമെന്നും ഇതുപോലെ മനോഹരമായ കലയെ അപമാനിക്കരുതെന്നും ഷമ എക്സ് പോസ്റ്റില്‍ കുറിച്ചു. 'എന്‍റെ പ്രിയപ്പെട്ട നൃത്തരൂപമായ ഭരതനാട്യത്തെ അനന്യ പാണ്ഡെ കൊന്നു. ഏഴു മുതല്‍ 13 വയസുവരെ ഭരതനാട്യം പഠിച്ചിരുന്നു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. സമയമെടുത്ത് പഠിക്കേണ്ട നൃത്തരൂപമാണ് ക്ലാസിക്കല്‍ ഡാന്‍സ്. അത് മിസ് പാണ്ഡെയ്ക്ക് വേണ്ടി അത് ഉണ്ടാക്കിയെടുക്കാനാവില്ല. ഭരതനാട്യം പോലെയൊരു മനോഹര കലയെ അപമാനിക്കരുത്,' ഷമ കുറിച്ചു.
വിഖ്യാത നർത്തകി അനിത ആർ രത്നവും അനന്യയെ വിമർശിച്ചു രംഗത്ത് വന്നു. ഭരതനാട്യം എന്താണെന്ന് മനസ്സിലാക്കാതെയാണ് ഈ സീൻ ഒരുക്കിയിരിക്കുന്നതെന്ന് അനിത കുറിച്ചു. മെയ് 22ന് ആണ് ‘ചാന്ദ് മേരാ ദിൽ’ തിയറ്ററുകളിലെത്തിയത്. ലക്ഷ്യ, അനന്യ പാണ്ഡെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിവേക് സോണിയാണ് ചിത്രം സംവിധാനം ചെയ്തത്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചത്.