Image: Rajisha Vijayan, Instagram

സഹോദരിയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് നടി രജിഷ വിജയന്‍. കഴി‍ഞ്ഞ ദിവസമായിരുന്നു സഹോദരി അഞ്ജുഷ വിജയന്റെ വിവാഹം. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് തന്റെ കുഞ്ഞുകുട്ടി വധുവായതെന്നും എപ്പോഴും തന്റെ പാവക്കുട്ടിയാണെന്നും രജിഷ പറയുന്നു. അച്യുതന്‍ സുരേഷ് ആണ് വരന്‍. 

ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ കൂടി പങ്കുവച്ചാണ് നടി തന്റെ കുഞ്ഞനുജത്തിക്ക് ആശംസകള്‍ നേര്‍ന്നത്. രജിഷയുടെ ആരാധകരും താരങ്ങളും അഞ്ജുഷയ്ക്ക് ആശംസകള്‍ നേര്‍ന്നു. കോഴിക്കോട് സ്വദേശികളായ വിജയന്‍–ഷീല ദമ്പതികളുടെ മക്കളാണ് രജിഷയും അഞ്ജുഷയും.

‘അനുരാഗ കരിക്കിന്‍വെളളം’ എന്ന ആദ്യ ചിത്രത്തിലൂടെ സിനിമാമേഖലയിലെത്തിയ രജിഷ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും തിരക്കേറിയ നടിയായി മാറിക്കഴിഞ്ഞു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘ബൈസണ്‍’ ആണ് ഒടുവില്‍ പുറത്തിറങ്ങിയ തമിഴ്ചിത്രം. മലയാളത്തില്‍ കളങ്കാവലും മസ്തിഷ്ക മരണവും അടുത്ത കാലത്ത് ശ്രദ്ധേ നേടിയവയാണ്. 

Actress Rajisha Vijayan's Sister Ties the Knot:

Actress Rajisha Vijayan extends wedding wishes to her sister Anjusha Vijayan. The recent wedding saw her younger sibling, whom Rajisha fondly calls her 'baby bride' and 'doll', tying the knot with Achuthan Suresh.