നടന്‍ രവി മോഹനും ആരതിയും തമ്മിലുള്ള വിവാഹതര്‍ക്കങ്ങള്‍ മുറുകവേ ആരതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ഖുശ്ബു. 'എന്റെ കുടുംബം' എന്ന ഹാഷ്‌ടാഗോടു കൂടി പങ്കുവെച്ച ചിത്രത്തിൽ ഖുശ്ബുവിന്റെ മക്കളായ അവന്തിക, ആനന്ദിത, ആരതിയുടെ അമ്മയും നിർമാതാവുമായ സുജാത വിജയകുമാർ, രവി-ആരതി ദമ്പതികളുടെ മക്കളായ ആരവ്, അയാൻ എന്നിവരുമുണ്ടായിരുന്നു. 

അതേസമയം കമന്‍റില്‍ ഖുശ്ബുവിനെതിരെ കടുത്ത വിമര്‍ശനവും അധിക്ഷേപവുമാണ് ഉയരുന്നത്. രവി മോഹനെ പിന്തുണക്കുന്നുവെന്ന് നിരവധി പേരാണ് കമന്‍റ് ചെയ്തത്. കുടുംബം തകര്‍ത്ത വ്യക്തിയെന്നും കമന്‍റില്‍ അധിക്ഷേപം ഉയര്‍ന്നു. 

മുന്‍പ് രവി മോഹൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വൈകാരികമായി പ്രതികരിക്കുകയും കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. തന്റെ കുടുംബം തകർത്തതിന് പിന്നിൽ ഫെമിനിസത്തിന്റെ മറവിൽ ഒളിച്ചിരിക്കുന്ന മൂന്നക്ഷരമുള്ള ഒരു 'ഇഡ്ഡലി നടി' ആണെന്ന് അദ്ദേഹം പേരെടുത്തു പറയാതെ ആരോപിച്ചു. ഈ നടി മുൻപും പല പ്രമുഖ നടന്മാരുടെയും ദാമ്പത്യം തകർത്തിട്ടുണ്ടെന്നും നടന്‍ ആരോപിച്ചിരുന്നു. പിന്നാലെ ഈ നടി ഖുശ്ബു ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. 

രവി മോഹന്റെ ആരോപണങ്ങൾക്ക് പിന്നാലെ ഖുശ്ബു പങ്കുവച്ച കുറുപ്പും ശ്രദ്ധ നേടി. 'ചതിക്കുക എന്നത് ചിലരുടെ രക്തത്തിൽ ഉള്ളതാണെന്നും, അണിയറയിൽ ഒളിച്ചിരുന്ന് ഇങ്ങനെയുള്ളവർക്ക് സംസാരിക്കാൻ വേദിയൊരുക്കി നൽകിയ ആളെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്" എന്നും ഖുശ്ബു തന്റെ പോസ്റ്റിൽ കുറിച്ചു. 

ENGLISH SUMMARY:

Khushbu shared a photo with Aarti amidst the ongoing marriage disputes between actor Ravi Mohan and Aarti, tagging it 'my family'. The photo also included Khushbu's daughters, Avantika and Ananditha, Aarti's mother and producer Sujatha Vijayakumar, and Ravi-Aarti's sons Aarav and Ayan