mohanlal-drishyam

Image: Facebook,Mohanlal

‘ജീത്തു ജോസഫ് അപകടകാരി, പടം കിടുക്കി, ലാലേട്ടന് ഇതിലും വലിയൊരു പിറന്നാള്‍ സമ്മാനമില്ല’ എത്ര പ്രതീക്ഷയോടെ വന്നാലും പ്രേക്ഷകര്‍ തൃപ്തരാകുന്ന ചിത്രമെന്ന് ‘ദൃശ്യം 3’യുടെ ആദ്യ ഷോ കണ്ടിറങ്ങിയവരുടെ പ്രതികരണം. ഇമോഷണല്‍ ഡ്രാമയായ ചിത്രം ജീത്തുവിന്‍റെ ഏറ്റവും മികച്ച വര്‍ക്ക് ആണെന്നും അപകടകാരിയായ സംവിധായകനാണ് അദ്ദേഹമെന്നും പ്രതികരണം.

ദൃശ്യം വണ്‍, ടു ചിത്രത്തേക്കാളും മികച്ച കഥയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ജോര്‍ജുകുട്ടി അയാളുടെ കുടുംബത്തിനു വേണ്ടി എന്തും ചെയ്യുമെന്ന് കാണിച്ചുതരുന്ന ചിത്രമാണിതെന്നും പ്രേക്ഷകര്‍ പറയുന്നു. 

2013 ൽ ആണ് ദൃശ്യം 1 പുറത്തിറങ്ങിയത്. സിനിമാപ്രേമികളെ ആസ്വാദനത്തിന്‍റെ പരകോടിയിലെത്തിച്ച ചിത്രമായിരുന്നു ഇത്. തുടര്‍ച്ചയായി വന്ന ദൃശ്യം 2വും പ്രേക്ഷകരെ പിടിച്ചിരുത്തി. ഇപ്പോഴിതാ അതുക്കും മേലെയെന്ന അഭിപ്രായമാണ് ദൃശ്യം 3യ്ക്ക് ലഭിക്കുന്നത്.ലാലേട്ടന് ഇതിലും വലിയൊരു പിറന്നാള്‍ സമ്മാനമില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിന് ആഗോളതലത്തില്‍ തന്നെ 25കോടിയാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ലഭിച്ചത്. ചിത്രം ബോക്സോഫീസില്‍ 100കോടി അതിവേഗം നേടുമെന്നും വിലയിരുത്തപ്പെടുന്നു.

ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ നിര്‍മാതാക്കാള്‍ കൂടിയാണ് പനോരമ സ്റ്റുഡിയോസ്.

 

 

First Reviews: Drishyam 3 Lives Up to the Hype:

Drishyam 3 is exceeding expectations with its emotional drama and compelling storyline, with early viewers calling it Jeethu Joseph's finest work. Audiences are praising Georgekutty's dedication to his family, although some noted the climax didn't quite meet anticipated levels.