TAGS

കുട്ടനാട്ടിലെ ശുദ്ധജലക്ഷാമം നേരിടുന്ന വേഴപ്രയിലെ 300 കുടുംബങ്ങള്‍ക്ക് നടൻ മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്  വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം. ശാന്തിതീർത്ഥം പദ്ധതിയുടെ ഭാഗമായി കുടിവെള്ളം നൽകുന്നതിന് സോളര്‍ ഓട്ടോമേറ്റഡ് ആര്‍ഒ പ്ലാന്റിന് വിശ്വശാന്തി ഫൗണ്ടേഷൻ തുടക്കമിട്ടു.

പദ്ധതിയുടെ  ഉദ്ഘാടനം വേഴപ്രയിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവി നിർവഹിച്ചു. ഓരോ കുടുംബത്തിനും ദിവസേന 20 ലീറ്റര്‍ വച്ച് 1200 പേര്‍ക്ക്, സൗജന്യമായി കുടിവെള്ളം ലഭിക്കും. മണിക്കൂറിൽ 500 ലിറ്റർ ശുദ്ധജലമാണ്  പ്ലാന്റിലൂടെ ഉൽപ്പാദിപ്പിക്കുക. ഫൗണ്ടേഷൻ ഡയറക്ടർമാരായ സജീവ് സോമൻ, ടാറ്റ ഇലക്സി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഹെഡ് ശരത് നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മോഹൻലാൽ വിഡിയോ മെസേജിലൂടെ സംവദിച്ചു.

2023 ൽ കുട്ടനാട്ടിലെ ഇടത്വ പഞ്ചായത്തിൽ 500 കുടുംബങ്ങൾക്കായി മണിക്കൂറിൽ 2000 ലിറ്റർ ശുദ്ധജലം ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റും, 1000 കുടുംബാംഗങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന 3 പ്ലാന്‍റുകളും  വിശ്വശാന്തി ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നൽകിയിരുന്നു.