Image Credit : Instagram

നടി അഹാന കൃഷ്ണ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡാന്‍സ് വിഡിയോയ്ക്ക് സൈബറിടത്ത് നിറഞ്ഞ കയ്യടി. അഹാനയും സഹോദരിമാരായ ഇഷാനി കൃഷ്ണയും ഹന്‍സിക കൃഷ്ണയുമാണ് ഡാന്‍സ് വിഡിയോയിലുളളത്. അഹാന സംവിധാനം ചെയ്ത 'പൂക്കള്‍' എന്ന ആല്‍ബത്തിന്‍റെ ട്രാക്കിനാണ് മൂവരും നൃത്തം ചെയ്തിരിക്കുന്നത്. ഇതിനോടകം നാല് ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് വിഡിയോ കണ്ടത്. അതേസമയം ഡാന്‍സ് വിഡിയോയില്‍ ദിയ എവിടെ എന്നു തിരയുകയാണ് ആരാധകര്‍.

സാധാരണ ഗതിയില്‍ അഹാന പങ്കുവയ്ക്കുന്ന ഡാന്‍സ് വിഡിയോയില്‍ നാലുപേരും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറ്. സൈബറിടത്ത് ഈ വിഡിയോകള്‍  ലക്ഷണക്കണക്കിന് വ്യൂസും അഭിനന്ദനങ്ങളും വാരിക്കൂട്ടാറുമുണ്ട്. എന്നാലിത്തവണ ദിയയുടെ അഭാവം ആരാധകരെ തെല്ലൊന്ന് നിരാശരാക്കി എന്നാണ് സോഷ്യല്‍ ലോകം പറയുന്നത്. സൈബറിടത്ത് ദിയയുടെ വ്ലോഗുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍, ഡാന്‍സ് വിഡിയോയിലെ ദിയയുടെ അഭാവം സോഷ്യല്‍ ലോകത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുകയാണ്.

അതേസമയം അഹാനയുടെയും സഹോദരിമാരുടെയും ഡാന്‍സ് വിഡിയോയ്ക്ക് അമ്മ സിന്ധു കൃഷ്ണയും ദിയയും അടക്കം ഒട്ടേറെപ്പേരാണ് കമന്‍റുകളുമായെത്തുന്നത്. അടുത്തിടെയാണ് അഹാന സംവിധാനം ചെയ്ത ‘പൂക്കൾ’ എന്ന സംഗീത ആൽബം പുറത്തിങ്ങിയത്. ജയ് ഉണ്ണിത്താൻ സംഗീതമൊരുക്കിയ ഗാനത്തിലെ വീണയുടെ നോട്ട് വരുന്ന ഭാഗമാണ് മൂവരും നൃത്തത്തിനായി തിരഞ്ഞെടുത്തത്. ജയ് ഉണ്ണിത്താൻ സംഗീതമൊരുക്കിയതു മുതൽ വീണയുടെ ഈ നോട്ട് തന്‍റെ പ്രിയപ്പെട്ടതാണെന്നും ഈ ട്രാക്കിന് നൃത്തം ചെയ്യാനായി കാത്തിരിക്കുകയായിരുന്നെന്നും അഹാന വിഡിയോയ്ക്കൊപ്പം കുറിച്ചു. ‘തോന്നൽ’ എന്ന ആൽബത്തിന് ശേഷം അഹാന സംവിധാനം ചെയ്ത സംഗീത ആൽബമായിരുന്നു പൂക്കള്‍. അഹാനയും അനിയത്തി ഹന്‍സികയുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

Ahana Krishna's latest dance video featuring her sisters has gone viral online, garnering millions of views and widespread appreciation. Fans are actively searching for Diyana's whereabouts in the video, as she usually appears with the sisters in their dance performances.