canne-film

TOPICS COVERED

മലയാള സിനിമയ്ക്ക് വീണ്ടും കാൻ ഫിലിം ഫെസ്റ്റിവലിൽ സുവർണ്ണ തിളക്കം. ജോണ്‍ എബ്രഹാമിന്റെ മാസ്റ്റര്‍ പീസ് അമ്മ അറിയാന്‍ കാനില്‍ പ്രദര്‍ശിപ്പിച്ചു. നടന്‍ ജോയ് മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്ക് റെഡ് കാര്‍പ്പറ്റ് എന്‍ട്രി.

 രാഷ്ട്രീയ വിപ്ലവത്തിലേക്ക് നീങ്ങിയ യുവത്വത്തെ കറുപ്പിലും വെളുപ്പിലുമായി ആവാഹിച്ച് ജോണ്‍ എഹ്രബാം തന്റെ മാസ്റ്റര്‍പീസ് തീര്‍ത്തത് 1986 ല്‍. 

പ്രേക്ഷകരിൽ നിന്ന് പണം പിരിച്ചെടുത്ത് ജനകീയ കൂട്ടായ്മയിലൂടെ പിറന്ന അമ്മ അറിയാന്‍.  നാല്‍പതുവര്‍ഷത്തിനിപ്പുറം സിനിമയുടെ കളര്‍ഫുള്‍ വേദിയില്‍ എത്തിനില്‍ക്കുന്നു ആ കാഴ്ച. കാൻ ക്ലാസിക്സ് വിഭാഗത്തിലായിരുന്നു പ്രദര്‍ശനം. ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് കാന്‍ വേദിയില്‍ ആദരം.

 

ENGLISH SUMMARY:

Malayalam cinema shines at the Cannes Film Festival with the screening of John Abraham's masterpiece, 'Amma Ariyan'. This classic film, celebrated for its depiction of youthful revolution and community funding, has reached the colorful stage of Cannes after forty years, marking a significant achievement for Indian cinema.