തൃഷയും വിജയ്‍യും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ആരംഭിച്ചിട്ട് മാസങ്ങളായി. ഇതിനിടെയിലാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് തൃഷ അപ്രതീക്ഷിതമായി എത്തിയത്. പുതിയ ചിത്രമായ 'കറുപ്പി'ന്‍റെ റിലീസ് ദിവസമായി ഇന്ന് തിയറ്ററിലെത്തിയ തൃഷ വിജയ്‍യുമായി ബന്ധപ്പെട്ട ചോദ്യം നേരിടേണ്ടി വന്നു. ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്ക്രീനില്‍ തടിച്ചു കൂടിയ ആരാധകരില്‍ നിന്നാണ് വിജയ്യുമായി ബന്ധപ്പെട്ട ചോജ്യം എത്തിയത്. 

പുതിയ ചിത്രമായ കറുപ്പിന്‍റെ ഫസ്റ്റ് ഷോയ്ക്ക് എത്തിയതായിരുന്നു തൃഷ. കറുത്ത ടി ഷര്‍ട്ടും ജീന്‍സുമായിരുന്നു തൃഷയുടെ വേഷം. മടങ്ങുന്നതിനിടെ ചുറ്റും ചൂടിയ ആരാധകര്‍ ചിത്രങ്ങളും വിഡിയോയും എടുക്കാനും തിരക്കു കൂട്ടി.  അതിനിടയിലാണ് ആരാധകരിലൊരാള്‍  'ദളപതിയോട് അന്വേഷിച്ചെന്ന് പറയൂ' എന്നു പറഞ്ഞത്.

ഇതിനോട് 'കണ്ടിപ്പ' (തീര്‍ച്ചയായും) എന്നാണ് തൃഷ മറുപടി പറഞ്ഞത്. തലതാഴ്ത്തി പുഞ്ചിരിച്ചുകൊണ്ടായിരുന്നു മറുപടി. ഇതിനിടയില്‍ ആര്‍ക്കോ തൃഷ മെസേജ് അയക്കുന്നതും വിഡിയോയില്‍ കാണാം. ശേഷം പേരു വിളിച്ചു ആരാധകര്‍ക്കിടയിലേക്ക് കൈവീശി കാണിച്ച ശേഷമാണ് തൃഷ തിയറ്റര്‍ വിട്ടത്.  

തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ തൃഷ– വിജയ് ബന്ധവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിജയ്​യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ വിവാഹേതരബന്ധമെന്ന ആരോപണം തൃഷയെ ഉദ്ദേശിച്ചാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് താരത്തോട് അടുത്ത വൃത്തങ്ങള്‍ തള്ളിയിരുന്നു.

ENGLISH SUMMARY:

During the release of her new film Karuppu at Chennai’s Rohini Silver Screen, actress Trisha responded to a fan's comment about 'Thalapathy' Vijay. As fans crowded to catch a glimpse of the actress, one fan shouted, "Please convey our regards to Thalapathy," to which Trisha smiled and replied, "Kandippa" (Certainly). This interaction has reignited social media discussions about the long-standing rumors regarding their relationship, especially following her unexpected presence at Vijay's swearing-in ceremony. Despite ongoing speculations and rumors linked to Vijay's personal life, Trisha appeared cheerful as she interacted with the crowd before leaving the theatre.