mouni-roy-suraj

TOPICS COVERED

നടി മൗനി റോയിയും പങ്കാളി സൂരജ് നമ്പ്യാരും വിവാഹമോചിതരാവുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെയാണ് ഇത്തരത്തിലുള്ള അനുമാനങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. മൗനിക്കൊപ്പമുള്ള തന്‍റെ ചിത്രങ്ങളും സൂരജ് നീക്കം ചെയ്തിരുന്നു. മൗനിയുടെ പ്രൊഫൈലിൽ സൂരജിനൊപ്പമുള്ള ചില ചിത്രങ്ങള്‍ ഉണ്ടെങ്കിലും അടുത്തെങ്ങും ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവച്ചിട്ടില്ല.

വാര്‍ത്തകള്‍ക്ക് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മൗനി. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുകയാണെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നുമാണ് മൗനി പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് മൗനി തന്‍റെ പ്രതികരണമറിയിച്ചത്.  

2022 ജനുവരി 27 നാണ് മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായത്. കണ്ടോലിമിലെ ഹിൽട്ടൺ ഗോവ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം. മലയാളി, ബംഗാളി ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. ദുബായിൽ താമസമാക്കിയ സൂരജ് ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആണ്. 2019 മുതൽ ഇരുവരും പ്രണയത്തിലാണെന്നായിരുന്നു റിപ്പോർട്ടുകൾ.

ENGLISH SUMMARY:

Mouni Roy and Suraj Nambiar have clarified rumors of their divorce, urging media to respect their privacy and avoid publishing false news. Mouni Roy addressed the speculation through an Instagram story, denying the divorce claims.