Image Credit : Facebook

കേരളത്തിന്‍റെ നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിച്ച് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. വി ഡി സതീശന്‍റെ വായനാശീലത്തെയും സാഹിത്യത്തോടുളള താല്‍പര്യത്തെയും പ്രശംസിച്ചുകൊണ്ടാണ് അനൂപ് മേനോന്‍ കുറിപ്പ് പങ്കുവച്ചത്. ഹോളിവുഡ് സംവിധായകൻ വുഡി അലന്‍റെ ബുക്ക് വായിക്കുന്ന ചിത്രത്തിനൊപ്പമാണ് താരം കുറിപ്പ് പങ്കുവച്ചത്.

അനൂപ് മേനോന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

'വുഡി അലനൊപ്പം വി.ഡിയുടെ വിജയം കാണുന്നു. സാഹിത്യത്തെ ഇത്രയധികം സ്നേഹിക്കുന്ന ഒരു മുഖ്യമന്ത്രിയെ നമുക്ക് ലഭിച്ചതിൽ അലനും സന്തോഷവാനാണ്. കഴിഞ്ഞ ഒരു വർഷം അദ്ദേഹം വായിച്ചു തീർത്ത പുസ്തകങ്ങളുടെ എണ്ണം കേട്ട് ഞാൻ അത്ഭുതപ്പെട്ടു പോയി. കേരളത്തിന് അഭിനന്ദനങ്ങൾ' അനൂപ് മേനോന്‍ കുറിച്ചു.

അതേസമയം കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി താരങ്ങള്‍ രംഗത്തെത്തി. വിഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകളെന്ന് മമ്മൂട്ടി കുറിച്ചപ്പോൾ വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ വിഡി സതീശന്‍റെ നേതൃത്വത്തിന്‌ സാധിക്കട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു. സതീശൻ പുസ്തകവുമായിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. നല്ലൊരു വായനക്കാരനും സാഹിത്യവിമർശകനുമായ വി.ഡി. സതീശൻ മുഖ്യമന്ത്രിക്കസേരയിലേറുന്നത് കേരളത്തിന്റെ സാംസ്കാരിക മേഖലയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് സിനിമാ-സാഹിത്യ ലോകത്തെ വിലയിരുത്തല്‍.

ENGLISH SUMMARY:

Anoop Menon has congratulated the newly appointed Chief Minister of Kerala, VD Satheesan, praising his reading habits and interest in literature. He shared his post alongside a picture of VD Satheesan reading a book by Hollywood director Woody Allen.