മൈജി ഓണം മാസ് ഓണം സീസണ്‍ 4 ബമ്പര്‍ നറുക്കെടുപ്പ് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു.
തിരുവനന്തപുരത്തെ ഷോറൂമില്‍ നിന്നും വാഷിംഗ് മെഷീന്‍ വാങ്ങിയ വിഷ്ണുവിനാണ് ബിഎംഡബ്ല്യു കാര്‍ സമ്മാനമായി ലഭിച്ചത്. കോഴിക്കോട് തൊണ്ടയാട് ഷോറൂമില്‍ വെച്ച് നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മൈജി ചെയര്‍മാന്‍ എ കെ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
ബിഎംഡബ്ല്യു കാറിന് പുറമെ 5 കാറുകള്‍,5 സ്കൂട്ടറുകള്‍,30 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതമുള്ള ക്യാഷ് പ്രൈസ്, 5 ഇന്‍റ്‍നാഷണല്‍സ ട്രിപ്പുകള്‍ക്കുള്ള അവസരം എന്നിവയാണ് സമ്മാനമായി ലഭിച്ചത്. ഓണ വിപണിയില്‍ 2400 കോടി രൂപയുടെ വിറ്റുവരവ് നടത്താന്‍ കഴിഞ്ഞെന്ന് മൈജി അവകാശപ്പെട്ടു.