മൗനി റോയ്, സൂരജ് നമ്പ്യാര്‍

ബോളിവുഡ് നടിയാണെങ്കിലും സിനിമകളിലൂടെയും സീരിയലിലുകളിലൂടെയും മലയാളികളുടേയും പ്രിയ്യപ്പെട്ട താരമാണ് മൗനി റോയ്. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, ഗായിക, കഥക് നർത്തകി, മോഡല്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. അതുമാത്രമല്ല, മലയാളിയായ സൂരജ് നമ്പ്യാരുമായുള്ള വിവാഹത്തോടെ, കേരളത്തിന്‍റെ മരുമകള്‍ കൂടിയാണ് നടി. എന്നാല്‍ നിലവില്‍ ഇരുവരുടേയും ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് അഭ്യൂഹങ്ങള്‍.

മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളടക്കം പുറത്തുവിടുന്ന റിപ്പോർട്ടുകള്‍. 2022 ജനുവരി 27 നാണ് മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരായത്. നാല് വര്‍ഷത്തിന് ശേഷമാണ് വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവരുന്നത്. അടുത്തിടെ ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെ ഈ അഭ്യൂഹങ്ങള്‍ ശക്തിപ്പെടുകയായിരുന്നു.

പരസ്പരം അണ്‍ഫോളോ ചെയ്തു എന്ന് മാത്രമല്ല സൂരജ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നി മൗനിയോടൊപ്പമുള്ള ചിത്രങ്ങളും നീക്കിയതായാണ് വിവരം. അതേസമയം, മൗനിയുടെ പ്രൊഫൈലിൽ സൂരജിനൊപ്പമുള്ള ചില ചിത്രങ്ങള്‍ ഉണ്ടെങ്കിലും അടുത്തെങ്ങും ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവച്ചിട്ടില്ല. 2024 ഏപ്രിലിലാണ് അവസാനമായി മൗനി സൂരജുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒരു വിഷുചിത്രമാണിത്. ഊഹാപോഹങ്ങൾ ശക്തമായതോടെ ഇരുവരുടേയും ആരാധകരും ചോദ്യങ്ങളുമായി എത്തുന്നുണ്ട്. ‘നിങ്ങൾ മികച്ച ദമ്പതികളാണ്; മൗനി ഒരു ദേവതയെപ്പോലെയാണ്, നിങ്ങൾ ശിവനെപ്പോലെയാണ്, ദയവായി ബന്ധം തകർക്കരുത്’ എന്നാണ് ഒരു ആരാധകന്‍ കമന്‍റായി കുറിച്ചത്.

മോഡലായി കരിയർ തുടങ്ങിയ മൗനി നാഗകന്യക എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്ത് താരമായത്. ‘ദേവോം കാ ദേവ് മഹാദേവ്’ എന്ന സീരിയിൽ സതിയുടെ വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. അക്ഷയ് കുമാർ നായകനായ ഗോൾഡ് സിനിമയിലൂടെയായിരുന്നു ബോളിവുഡിൽ അരങ്ങേറ്റം. മെയ്ഡ് ഇൻ ചൈന, റോമിയോ അക്ബർ വാൾട്ടർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2022 ജനുവരിയിൽ ഗോവയിൽ നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലാണ് മൗനിയും സൂരജും വിവാഹിതരായത്. കണ്ടോലിമിലെ ഹിൽട്ടൺ ഗോവ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം. മലയാളി, ബംഗാളി ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. ദുബായിൽ താമസമാക്കിയ സൂരജ് ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആണ്. 2019 മുതൽ ഇരുവരും പ്രണയത്തിലാണെന്നായിരുന്നു റിപ്പോർട്ടുകൾ.

ENGLISH SUMMARY:

Rumors of a potential divorce between Bollywood actress Mouni Roy and her Malayali husband, Suraj Nambiar, have intensified after the couple reportedly unfollowed each other on Instagram. Fans noticed that Suraj has deleted several photos with Mouni from his profile, while Mouni has not shared any pictures with him since a Vishu celebration post in April 2024. The couple tied the knot in January 2022 in a lavish ceremony in Goa, blending both Bengali and Malayali traditions after dating since 2019. Known for her roles in hit series like 'Naagin' and films like 'Brahmastra,' Mouni’s personal life is now under heavy scrutiny as fans plead with the couple to resolve their differences. As of now, neither Mouni nor Suraj has officially responded to the ongoing speculation regarding their separation.