താര സംഘടനയായ അമ്മയിലെ ഓഫിസ് സ്റ്റാഫ് അതുല്യയെ പുറത്താക്കിയ നടപടി സംഘടന റദ്ദാക്കി. എക്സിക്യൂട്ടീവിലെ അംഗങ്ങൾ ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ തന്നെ പുറത്താക്കിയ നടപടി സംബന്ധിച്ച് അതുല്യ പൊലിസിനെ സമീപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുകയും അതുല്യയെ കേട്ട ശേഷം നടപടി തെറ്റാണെന്ന് വിലയിരുത്തുകയും ചെയ്തത്. അതുല്യയ്ക്കെതിരായ നടപടിക്ക് കാരണക്കാരനായ ഉണ്ണി ശിവപാലിന് സംഘടന നിർബന്ധിത അവധി നൽകിയെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടെ ജോയിൻ സെക്രട്ടറി അൻസിബ ഹസൻ വ്യക്തിപരമായ കാരണങ്ങളാൽ നൽകിയ രാജി സംഘടന അംഗീകരിച്ചു.
ഇതിനിടെ നോർത്ത് പൊലീസിൽ പരാതിയുമായി മുൻ ഫ്രണ്ട് ഓഫീസ് മാനേജറായ അപ്പുവും രംഗത്തെത്തി. യാതൊരു കാരണവുമില്ലാതെ തന്നെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടെന്നും ശമ്പളം തടഞ്ഞുവച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കതിരെയാണ് പരാതി.