വിജയ്‍യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ അപ്രതീക്ഷിത എന്‍ട്രിയായിരുന്നു നടി തൃഷയുടേത്. ഇരുവരും തമ്മില്‍ പ്രണയമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സത്യപ്രതിജ്‍ഞ വേദിയിലേക്ക് തൃഷ എത്തുന്നത്. ഇപ്പോഴിതാ അതേ വേഷത്തിലുള്ള ചിത്രങ്ങള്‍ തൃഷ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. 

‘ദ് ലവ് ഈസ് ഓൾവെയ്സ് ലൗഡർ’ (പ്രണയം എന്നും ഉച്ചത്തിലാണ്) എന്ന അടികുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിന് പിന്നാലെ കമന്‍റുകളുടെ ബഹളമാണ്. 'പക്ഷേ അത് രഹസ്യമാക്കി വെയ്ക്കു' എന്നാണ് ഒരു കമന്‍റ്. സാരിയെ പ്രകീര്‍ത്തിച്ചും തൃഷയുടെ ലുക്കിനെ പറ്റിയും കമന്‍റുണ്ട്. വിജയ്‍യുടെ ചിത്രം പങ്കുവച്ചും പലരും കമന്‍റിടുന്നുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം സ്റ്റൈല്‍ ടീമിന് നന്ദി പറഞ്ഞു കൊണ്ടാണ് തൃഷ ചിത്രം പങ്കുവച്ചിട്ടുള്ളത്. 

അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ ചടങ്ങിനെത്തിയത്.  നീല സില്‍ക്ക് സാരി ഉടുത്ത് പരമ്പരാഗത രീതിയില്‍ ഒരുങ്ങിയാണ് തൃഷ എത്തിയത്. സാരിയോട് കോൺട്രാസ്റ്റായി ബീജ് നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത ബ്ലൗസുമായിരുന്നു വേഷം. ഡയമണ്ട്-റൂബി ചോക്കറായിരുന്നു ആഭരണങ്ങളില്‍ ഹൈലൈറ്റ്.

തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ തൃഷ– വിജയ് ബന്ധവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിജയ്​യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ വിവാഹേതരബന്ധമെന്ന ആരോപണം തൃഷയെ ഉദ്ദേശിച്ചാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് താരത്തോട് അടുത്ത വൃത്തങ്ങള്‍ തള്ളിയിരുന്നു.

ENGLISH SUMMARY:

Actress Trisha made a striking appearance at Tamil Nadu CM Vijay's swearing-in ceremony, accompanied by her mother, Uma Krishnan. Following the event, she shared photos of her traditional look—a blue silk saree paired with a diamond-ruby choker—on social media with the caption, "The love is always louder." This post has reignited fan speculation regarding her rumored relationship with Vijay, leading to a flood of comments on her profile. Despite ongoing rumors and past controversies, Trisha's presence at the ceremony and her bold caption have become a major talking point in the entertainment world.