മലയാളം റിയാലിറ്റി ഷോയിലെ ആദ്യത്തെ ലെസ്ബിയൻ ദമ്പതികളായിരുന്നു ആദിലയും നൂറയും. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതരാണ് ഇരുവരും. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഇരുവരും ജീവിതത്തിലെ പല ലക്ഷ്യങ്ങളും കൈവരിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കയാണ് ഇപ്പോൾ ആദിലയും നൂറായും.
ഏറെ നാളത്തെ സൗപ്നമായിരുന്നു ജീവിതത്തിലെ ആദ്യത്തെ കാർ സ്വന്തമാക്കിയെന്ന സന്തോഷമാണ് സോഷ്യൽ മീഡിയയയിൽ ഇവർ പങ്കുവെച്ചിരിക്കുന്നത്. കിയാ മോട്ടോഴ്സിന്റെ എസ്‌യുവി മോഡലായ സെൽറ്റോസ് ആണ് ഇവർ സ്വന്തമാക്കിയത്. കാറിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
'സ്വപ്നം കണ്ടിരുന്ന താക്കോൽ കൈകളിൽ എത്തിയിരിക്കുന്നു. ഞങ്ങളുടെ ആദ്യത്തെ കാർ. നമ്മുടെ സ്വപ്നം. സമരങ്ങളും സമ്മർദ്ദങ്ങളും ആരും കാണാത്ത കണ്ണീരും നിറഞ്ഞ ദിവസങ്ങൾ. എന്നാൽ എല്ലാ പ്രയാസകരമായ ഘട്ടങ്ങളിലും ഞങ്ങൾ സ്വയം വിശ്വസിക്കുകയും ഒരുമിച്ച് മുന്നേറുകയും ചെയ്തു.
ഇന്ന് ഈ കാർ ഞങ്ങൾക്ക് വെറുമൊരു വാഹനം മാത്രമല്ല - ക്ഷമ, കഠിനാധ്വാനം, സ്നേഹം എന്നിവയ്ക്ക് നിങ്ങളുടെ ജീവിതത്തെ വാസ്‌തവത്തിൽ മാറ്റാൻ കഴിയുമെന്നതിൻ്റെ ഓർമ്മപ്പെടുത്തലാണിത്. ഇത്ര ദൂരം എത്തിയിരിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു. ഞങ്ങളെയോർത്ത് അഭിമാനിക്കുന്നു. പുതിയ റോഡുകൾ, രാത്രി വൈകിയുള്ള ഡ്രൈവുകൾ, സന്തോഷകരമായ നിമിഷങ്ങൾ, നമ്മൾ ഒരിക്കൽ സങ്കൽപ്പിച്ച ജീവിതം..' എന്നാണ് ഇരുവരും കുറിച്ചത്.
2022 ലാണ് ആദിലയ്ക്കും നൂറയ്ക്കും ഒന്നിച്ച ജീവിക്കാനുള്ള ഹൈക്കോടതി വിധി ഉണ്ടായത്. സൗദിയിൽ 12–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആലുവക്കാരി ആദില നസ്രീനെയും താമരശ്ശേരിക്കാരി ഫാത്തിമ നൂറയും തമ്മിൽ പ്രണയത്തിലാകുന്നത്.