തമിഴ്നാട്ടിലെ ടിവികെ തരംഗത്തിന് പിന്നാലെ വിജയ്യെ അഭിനന്ദിച്ച് താരങ്ങള്‍. വിസിലടിക്കുന്ന വിഡിയോ പങ്കുവച്ചാണ് നടന്‍ ജീവ സന്തോഷം പ്രകടിപ്പിച്ചത്. വിഡിയോക്കൊടുവില്‍ താരം കണ്ണ് തുടക്കുന്നുമുണ്ട്. രജനികാന്തിന്‍റ ഡയലോഗ് പങ്കുവച്ചായിരുന്നു കാജല്‍ അഗര്‍വാള്‍ സന്തോഷം പ്രകടിപ്പിച്ചത്. 'നാന്‍ ഒരു തടവാ സൊന്നാ നൂറ് തടവാ സൊന്ന മാതിരി, ഇന്ന് ജനങ്ങള്‍ ഇത് ഉത്തമബോധ്യത്തോടെ പ്രതിഫലിപ്പിച്ചു' എന്നാണ് കാജല്‍ കുറിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ രജനിയുടെ ഡയലോഗ് നീക്കി പോസ്റ്റ് എഡിറ്റ് ചെയ്തിരുന്നു.
വിജയ്ക്ക് ആശംസയുമായി കമല്‍ ഹാസനും എത്തി. ആദ്യതിരഞ്ഞെടുപ്പില്‍ തന്നെ ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ച് മികച്ച വിജയം നേടിയ വിജയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് കമല്‍ ട്വീറ്റ് ചെയ്തത്. വിജയിയെ രജനീകാന്ത് ഫോണിലൂടെ അഭിനന്ദിച്ചു.
'അബ്സൊല്യൂട് സിനിമ' എന്നാണ് വിജയ്യുടെ വിജയത്തെ വിപിന്‍ ദാസ് വിശേഷിപ്പിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ചിരഞ്ജീവി, എ.ആര്‍.റഹ്മാന്‍, മഹേഷ് ബാബു, ശിവകാര്‍ത്തികേയന്‍, നയന്‍താര, സൂര്യ, മീന, രശ്മിക മന്ദാന തുടങ്ങി നിരവധി സിനിമാ താരങ്ങളാണ് വിജയ്യെ അഭിനന്ദിച്ചത്.