actor-santhosh-nair-03

നടൻ സന്തോഷ് കെ നായർ അന്തരിച്ചു. 65 വയസ്സായിരുന്നു. രാവിലെ ആറരയോടെ പത്തനംതിട്ട ഏനാത്ത് സന്തോഷും സുഹൃത്ത് രാജലക്ഷ്മിയും സഞ്ചരിച്ചിരുന്ന കാറ്  വാനുമായി കൂട്ടിയിടിച്ചിരുന്നു. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. രാജലക്ഷ്മി പരുക്കേറ്റ് ചികിത്സയിലാണ്. 

നൂറിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടനാണ് സന്തോഷ് കെ നായർ . 1982 ൽ ഇത് ഞങ്ങളുടെ കഥ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. ഒട്ടേറെ സിനിമകളിൽ  നായകനായും സഹനടനായും വില്ലനായും തിളങ്ങി. 2014 ന് ശേഷം സിനിമയിൽ സജീവമായിരുന്നില്ല. ഗാംഭീര്യമുള്ള ശബ്ദത്തിന് ഉടമയായിരുന്ന സന്തോഷ് സീരിയലുകളിലും സജീവമായിരുന്നു. 

റൺവേ , കാര്യസ്ഥൻ, ദ ടൈഗർ , ചന്ദ്രോത്സവം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങി ഒട്ടേറെ വിജയ ചിത്രങ്ങളുടെ ഭാഗമായിരുന്നു സന്തോഷ് നായർ.തീയറ്ററുകളിൽ വൻവിജയമായ മോഹിനിയാട്ടം ആണ് അടുത്തിടെ അഭിനയിച്ച സിനിമ. വീണ്ടും സിനിമയിൽ സജീവമായി തുടങ്ങുമ്പോഴാണ്   

ENGLISH SUMMARY:

Malayalam actor Santosh K. Nair passed away while undergoing treatment after a road accident in Pathanamthitta. The veteran actor, known for his roles in films like Karyasthan, Tiger, and Chandrolsavam, reportedly suffered a heart attack during treatment at a private hospital in Adoor. Active in Malayalam cinema since 1982, Santosh K. Nair was also known for his powerful voice and television appearances. His sudden demise has left the Malayalam film industry in mourning.