asha-lal

TOPICS COVERED

നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ സന്തോഷത്തിലാണ് നടി ആശ ജയറാമും മോഹന്‍ലാലും.‘ ഒന്നു മുതൽ പൂജ്യം വരെ’ റിലീസ് ചെയ്ത് 40 വർഷങ്ങൾ പിന്നിടുമ്പോൾ, ആ ചിത്രത്തിലെ നായികാാനായകന്മാർ വീണ്ടും ഒന്നിച്ചു. അമേരിക്കയില്‍ നടന്ന ചടങ്ങിലാണ് പഴയ താരങ്ങള്‍ ഒന്നിച്ച് വേദി പങ്കിട്ടത്. 

1986ല്‍ പുറത്തിറങ്ങിയ രഘുനാഥ് പലേരി ചിത്രത്തില്‍ അലീന എന്ന കഥാപാത്രത്തെയാണ് ആശ ജയറാം അവതരിപ്പിച്ചത്.  ക്ലൈമാക്സിൽ മാത്രം പ്രത്യക്ഷപ്പെട്ട ‘ടെലിഫോൺ അങ്കിൾ’ ആയി മോഹൻലാൽ എത്തി. ലാലിനെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം ആശ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു. 

‘നാൽപ്പത് വർഷം കഴിഞ്ഞ് ഞാൻ മോഹൻലാലിനെ കാണാൻ പോവുകയാണ്, എനിക്ക് ഇത് വിശ്വസിക്കാനോ ചിന്തിക്കാനോ പോലും കഴിയുന്നില്ല’– ആശ പറയുന്നു. മുണ്ടു മടക്കി ലാലേട്ടന്‍ എന്ന പാട്ടുപാടിയാണ് സദസ്സ് ലാലിനെ വരവേറ്റത്. വേദിയിലേക്ക് മോഹന്‍ലാല്‍ എത്തിയതോടെ സര്‍വം ലാല്‍മയം. 

‘ഓ ൈമ ഗോഡ് എന്തൊരു ഷോ! കിലുക്കം 25! ഞങ്ങളുടെ നഗരത്തിലേക്ക് ലാലേട്ടനെ എത്തിച്ചതിന് നന്ദി. ഒരു പ്രതിഭാശാലിയായ വ്യക്തി എന്നതിലുപരി, മോഹൻലാൽ വളരെ സ്നേഹമുള്ള ഒരാളാണ്. 40 വർഷം മുൻപുള്ള സഹപ്രവർത്തകരെപ്പോലും അദ്ദേഹം എത്രമാത്രം വിലമതിക്കുന്നു എന്നത് കാണാൻ അദ്ഭുതകരമായി തോന്നി, ആരാധക നിമിഷങ്ങളിൽ വളരെ വളരെ സന്തോഷം– ആശ കുറിച്ചു.  

ആശ ജയറാമിന്റെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു ‘ഒന്നു മുതൽ പൂജ്യം വരെ’. തൊട്ടടുത്തവർഷം തനിയാവർത്തനം (1987), ഇസബെല്ല (1988), ഒറ്റയാൾപ്പട്ടാളം (1990), യാത്രയുടെ അന്ത്യം (1991) എന്നീ സിനിമകളിലൂടെയും മലയാളത്തില്‍ ശ്രദ്ധനേടി.

Mohanlal and Asha Jayaram Reunite After 40 Years:

Heartwarming reunion of actress Asha Jayaram and superstar Mohanlal after 40 years. The duo, who starred together in the 1986 film 'Oonnu Muthal Poojyam Vare', recently met at an event in America, rekindling a cherished professional bond.