akhil-marar-manju-pathrose

പ്രസവത്തെ പറ്റിയുള്ള അഖില്‍ മാരാറിന്‍റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് നടി മഞ്ജു പത്രോസ്. പഴയ കാലത്തെ സ്ത്രീകള്‍ക്ക് അത്രയധികം ആരോഗ്യമുണ്ടായിരുന്നിരിക്കാമെന്നും അതുവച്ച് ഇന്നത്തെ സ്ത്രീകളെ സാമ്യപ്പെടുത്തരുതെന്നും മഞ്ജു പത്രോസ് പറഞ്ഞു. തത്വചിന്ത പറയുന്നവര്‍ക്ക് ഈസിയായി പറയാമെന്നും സഹജീവികളെ മനുഷ്യനായി കാണാന്‍ പഠിക്കുകയെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. 

'അമ്മക്ക് കുളത്തില്‍ നിന്നും വെള്ളം കോരിക്കൊണ്ടുവരുന്ന സമയത്ത് വേദന വന്നിട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി എന്നെ പ്രസവിച്ചിട്ട് തിരിച്ചുവരുവായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അത് അന്നത്തെ കാലത്ത് ചിലപ്പോള്‍ ഈസി ആയിരുന്നിരിക്കണം. കാരണം അന്നത്തെ ആരോഗ്യനില അങ്ങനെയായിരുന്നു. അന്ന് വണ്ടിയുണ്ടോ? മുറ്റം അടിക്കാന്‍ ആരെങ്കിലുമുണ്ടോ? മിക്സിയുണ്ടോ? ഒരു സംവിധാനവുമില്ല, എല്ലാം ചെയ്തുകൊണ്ടിരുന്ന സ്ത്രീകളുടെ മസ്കുലിന്‍ കപ്പാസിറ്റി അന്ന് കൂടിയിരുന്നിട്ടുണ്ടായിരിക്കണം. 

അതുപോലെയല്ല ഇന്നത്തെ സാഹചര്യം. ഇന്ന് ജനിച്ചുവീഴുമ്പോള്‍ മുതല്‍ നമ്മള്‍ ഓരോ മിഷ്യനിലാണ്. നമുക്ക് ഒന്നിനുമുള്ള ആരോഗ്യമില്ല. പ്രസവം ഈസിയാണെന്ന് പറയാനേ പാടില്ല. ഞാന്‍ പേടിച്ച് പ്രസവം നിര്‍ത്തിയ ആളാണ്. എന്‍റേത് സിസേറിയനായിരുന്നു, സര്‍ക്കാര്‍ ആശുപത്രിയില്‍. നല്ല സൗകര്യങ്ങളിലൊക്കെയാണ് പ്രസവിച്ചത്. എന്നാല്‍ സിസേറിയന്‍ കഴിഞ്ഞുകഴിയുമ്പോഴുള്ള വേദന ഇപ്പോഴും ഓര്‍മയുണ്ട്. അത് മറക്കുമെന്ന് എല്ലാവരും പറയും. എനിക്ക് ശ്വാസം വിടാന്‍ പറ്റുന്നില്ലായിരുന്നു. പിറ്റെദിവസം വന്ന് നമ്മളെക്കൊണ്ട് നടത്തിക്കും. തത്വചിന്ത പറയുന്നവര്‍ക്ക് ഇത് ഈസിയായി പറയാം. സഹജീവികളെ മനുഷ്യനായി കാണാന്‍ പഠിക്കുക. എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത്,' മഞ്ജു പത്രോസ് പറഞ്ഞു. 

ENGLISH SUMMARY:

Actress Manju Pathrose criticized Akhil Marar for his controversial remarks comparing modern childbirth to the physical stamina of past generations, arguing that today’s women face different, challenging health realities. Sharing her own painful cesarean experience, Pathrose highlighted that childbirth is not "easy" and criticized the insensitive dismissal of this pain by others. She urged individuals to empathize with fellow human beings rather than making careless statements.