firoz-khan-sajna

ഫിറോസ് ഖാനുമായി വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണം മറ്റൊരാളുമായുള്ള ബന്ധമെന്ന ആരോപണങ്ങളില്‍ ശക്തമായ വിമര്‍ശനവുമായി സജ്ന നൂര്‍. തങ്ങള്‍ക്കിടയിലേക്ക് മൂന്നാമതൊരാള്‍ വന്നിട്ടില്ലെന്നും പരസ്പരം സംസാരിച്ചാണ് പിരിഞ്ഞതെന്നും സജ്ന പറഞ്ഞു. തങ്ങള്‍ക്കില്ലാത്ത ദുഖമാണ് മറ്റുള്ളവര്‍ക്കെന്നും ഇനി ഫിറോസിക്കയുടെ ജീവിതത്തിൽ ഒരു പെണ്ണ് വന്നാലോ, തന്റെ ജീവിതത്തിൽ ആണ് വന്നാലോ അത് രണ്ട് പേർക്കും ഒരു വിഷയമല്ലെന്നും സജ്ന പറഞ്ഞു. 

‘ഇന്നത്തെ വൈറൽ ഞാനാണ്. ഞാൻ കാരണം വേറെ കുറേപ്പേരുമുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം കുറേ വിഡിയോസ് വരുന്നുണ്ട്. അതിനുള്ള മറുപടി ഞാനല്ലാതെ വേറെ ആര് തരാനാണ്. അതിനൊരു മറുപടിയാണിത്. ഞാനും ഫിറോസിക്കയും മാധ്യമങ്ങളുടെ മുന്നിൽ വന്ന് തന്നെ ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾപോലും ചിന്തിക്കാത്ത തരത്തിലുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഞാനൊരു ഫോട്ടോ പോസ്റ്റ് ചെയ്തത് ഭയങ്കരമായി വൈറലായി. പിന്നെ എന്റെയും ഫിറോസ് ഇക്കയുടെയും ജീവിതം തകർക്കാൻ കാരണം ഇന്നയാൾ ആണെന്നു പറഞ്ഞു കൊണ്ട് പോസ്റ്റുകൾ. എന്ത് മോശമാണത്. എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദുഃഖങ്ങളാണല്ലോ വേറുള്ളവർ പറയുന്നത്.

ഞങ്ങളുടെ ഇടയിലേക്ക് മൂന്നാമതൊരാൾ വന്നിട്ടില്ല, ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായതെന്ന് ഞാനും ഫിറോസ് ഇക്കയും തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. വ്യക്തിപരമായി പല പ്രശ്നങ്ങളും ഉണ്ടാകും, അത് പരസ്പരം സംസാരിച്ച് തീർത്ത് പിരിഞ്ഞ ആളുകളാണ്. എന്റെ ജീവിതത്തിൽ ഞാനൊരാളെ വിവാഹം ചെയ്യാൻ പോയാലും നിങ്ങള് പറയും, ഇന്നയാള് കാരണമാണ് അവരുടെ ജീവിതം തകർന്നതെന്ന്. എന്തു മോശമാണ്, ദയവ് ചെയ്ത് ഞാൻ പറയുന്നു, ഉള്ള പ്രശ്നങ്ങൾ പറഞ്ഞുകൊള്ളൂ. ഇല്ലാത്ത പ്രശ്നങ്ങൾ പറഞ്ഞു നടക്കരുത്. ഞങ്ങൾ പിരിയാൻ കാരണം ഇയാൾ, എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നത്.ഞാനും അയാളും മറ്റെന്തെങ്കിലും ബന്ധത്തിലാണെന്ന് എന്നൊക്കെ പറഞ്ഞു കൊള്ളൂ, ഇതൊക്കെ കേൾക്കുന്നുണ്ട്. അതൊന്നും ഒരു പ്രശ്നമല്ല, ഞാനും അയാളും സ്നേഹത്തിലാണെന്നും കല്യാണം കഴിക്കാൻ പോകുവാണെന്നുമൊക്കെ വാർത്തകൾവന്നു. അതെന്തുമായിക്കോട്ടെ, അതെനിക്കൊരു പ്രശ്നമേ അല്ല. അതിനി ആരുമായിട്ടാണെങ്കിലും. പക്ഷേ അയാൾ കാരണമാണ് ഞങ്ങൾ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്.

അങ്ങനെയൊരു പ്രസ്താവന പറയുന്നത് തന്നെ തെറ്റാണ്. എത്രയോ ആളുകളുടെ വിഡിയോ ഫിറോസിക്ക ചെയ്തിട്ടുണ്ട്. നാളെ അവരുമായിട്ടുള്ള ഒരു ഫോട്ടോ ഇട്ടാലും ഞങ്ങളുടെ ജീവിതം തകരാൻ കാരണം അവരായിരിക്കുമോ? ഞാനും ഫിറോസിക്കയും ഇപ്പോഴും നല്ല സുഹൃത്തുക്കളായി ജീവിക്കുന്ന ആളുകളാണ്. മക്കൾക്കു വേണ്ടി മ്യൂച്ചൽ ആയി സന്തോഷത്തോടെ ജീവിക്കുകയാണ്.

ഇനി ഫിറോസിക്കയുടെ ജീവിതത്തിൽ ഒരു പെണ്ണ് വന്നാലോ, എന്റെ ജീവിതത്തിൽ ആണ് വന്നാലോ, അത് ഞങ്ങൾ രണ്ട് പേർക്കും ഒരു വിഷയമല്ല. കാരണം വളരെ വ്യക്തതയോടെ പറഞ്ഞ് തീരുമാനമെടുത്ത് പിരിഞ്ഞവരാണ് ഞങ്ങൾ, അതും സന്തോഷത്തോടെ. ഇപ്പോഴും പരസ്പരം സംസാരിക്കാറുണ്ട്, കണ്ടുമുട്ടാറുണ്ട്. കാരണം ഞങ്ങളുടെ കുഞ്ഞ് ഇതിനിടയ്ക്ക് ഉണ്ട്.ഞങ്ങളുടെ പ്രശ്നങ്ങൾ മൂന്നാമതൊരാൾ കാരണം ഉണ്ടായതല്ല. എന്റെ ഇഷ്ടങ്ങൾ ആയിരിക്കില്ല, ഫിറോസിക്കയ്ക്ക്. സുഹൃദ് ബന്ധങ്ങൾപോലും വ്യത്യാസപ്പെട്ടിരിക്കും. എവിടെ നിന്നെങ്കിലുമൊക്കെ ഒരു സാധനം കിട്ടുമ്പോൾ മറ്റൊരാളെ പിടിച്ചിട്ടിട്ട് അയാൾ കാരണമാണ് ജീവിതം കുളമായതെന്ന് ദയവ് ചെയ്ത് പറയരുത്. നമ്മളെ മാത്രമല്ല ഇത് ബാധിക്കുന്നത്, പല ആളുകളെ ബാധിക്കും.നിങ്ങൾ ഇങ്ങനെ പേരുകൾ വച്ച് പറഞ്ഞോളൂ, പക്ഷേ ഞങ്ങളുടെ കുട്ടികൾ ഇത് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അവരെ ബാധിക്കും. പപ്പയും മമ്മയും പിരിയാൻ കാരണം ഇതുകൊണ്ടാണോ എന്നൊക്കെ ചിന്തിച്ച് അവര്‍ വിഷമിക്കും. സന്തോഷത്തോടെ പിരിഞ്ഞവരാണ് ഞങ്ങൾ. പല കാര്യങ്ങളും ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ട്.

നാളെ ഞാൻ ഒരാളെ സ്നേഹിക്കുകയോ കല്യാണം കഴിക്കുകയോ ചെയ്യും. ദയവ് ചെയ്ത് ആ ആള്‍ കാരണമാണ് പിരിഞ്ഞതെന്ന് പറയരുത്, ഇതൊരു അപേക്ഷയാണ്. ഇത് ഞാൻ വന്ന് പറഞ്ഞില്ലെങ്കിൽ വേറെയാരും പറയാനുണ്ടാകില്ല,' സജ്ന പറഞ്ഞു. 

ENGLISH SUMMARY:

Malayala Manorama Online News reports on Sajna Noor's strong criticism against allegations that a third person caused her divorce from Firoz Khan. She clarified that no outsider was involved and they separated amicably after mutual discussion.