b-unnikrishnan-resigns-fefka

ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി. ഉണ്ണികൃഷ്ണന്‍ രാജിവയ്ക്കുകയും സംഘടന രാജി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണനൊപ്പം ഫെഫ്ക പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാന്‍ സിബി മലയിലും സന്നദ്ധത അറിയിച്ചു. സിനിമയിലും എഴുത്തിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉണ്ണികൃഷ്ണന്‍ സംഘടനച്ചുമതല ഒഴിയാന്‍ താല്‍പര്യം അറിയിച്ചത്. എന്നാല്‍ തുടരണമെന്ന് സംഘടന നിര്‍ദേശിക്കുകയായിരുന്നു.  2008 മുതൽ ഫെഫ്ക ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ബി.ഉണ്ണികൃഷ്ണൻ പലപ്പോഴും സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സംഘടന ആവശ്യം തള്ളിക്കളയുകയായിരുന്നു.  സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയെ ശക്തമായ ട്രേഡ് യൂണിയനായി വളർത്തിയെടുക്കുന്നതിൽ ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വമാണ് പ്രധാനമായത്.

അതേസമയം, സുമതി വളവ് സിനിമ സംബന്ധിച്ച് ഒരു പരാതിയും ഇതുവരെ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടന്‍മാര്‍ എഡിറ്റിങില്‍ ഇടപെടുന്നതായി പരാതി ഉയര്‍ന്നിരുന്നു. നടന്‍മാര്‍ അവരുടെ ജോലി ചെയ്താല്‍ മതിയെന്നും ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. 

ENGLISH SUMMARY:

Veteran director B. Unnikrishnan has resigned from the post of FEFKA General Secretary after serving the organization since 2008. Known for transforming FEFKA into a powerful trade union for film technicians, Unnikrishnan had expressed his desire to step down multiple times in the past. Currently, the FEFKA General Council is meeting to discuss his resignation and decide on the future leadership. His departure marks the end of a significant era in the administrative landscape of the Malayalam film industry.