anu-sithara-wishes-vijay

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്ക് വിജയാശംസകളുമായി സിനിമാ താരം അനു സിത്താര. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനു വിജയ്ക്ക് ആശംസകള്‍ നേര്‍ന്നത്. കുട്ടിക്കാലം മുതലേ കണ്ടുവളര്‍ന്ന നടനാണ് നിങ്ങള്‍, ഇപ്പോള്‍ ഒരു നേതാവായി മുന്നില്‍ നില്‍ക്കുമ്പോളും നിങ്ങളോടൊപ്പം തന്നെ’ എന്നാണ് അനു സിത്താര കുറിച്ചത്.

ടിവികെയുടെ ഷാള്‍ ധരിച്ച് വിസിലടിക്കുന്ന വിജയ്‌യുടെ ചിത്രവും അനു സിത്താര പങ്കുവച്ചിട്ടുണ്ട്. ‘ആശംസകൾ ദളപതി!’ എന്നും ചിത്രത്തിനു താഴെ താരം കുറിച്ചു. വിജയ്‌യുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ഒന്‍പതു മണിക്കൂര്‍ മുന്‍പ് പങ്കിട്ട പോസ്റ്റിന് ഇതിനകം നാല്‍പ്പതിനായിരത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

അതേസമയം, തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് പുരോഗമിക്കുകയാണ്. ഭേദപ്പെട്ട നിലയിലാണ് പോളിങ്. 11 മണിവരെ 37.56%പേര്‍ വോട്ടുചെയ്തു.  മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ തേനാംപേട്ടിലും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചെന്നൈ സ്റ്റെല്ല മേരിസ് കോളജില്‍ വോട്ട് ചെയ്തു. ടി.വി.കെ നേതാവ് വിജയ് ചെന്നൈ നീലാംഗരിയിലെ സ്കൂളില്‍  വോട്ട് ചെയ്തു. 

പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസാമി എടപ്പാടിയിലും കമല്‍ഹാസന്‍ തേനാംപേട്ടിലെ സ്കൂളിലും വോട്ട് ചെയ്തു.   നടന്‍ അജിത് തിരുവാണ്‍മിയൂരിലും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നടിയുമായി ഖുശ്ബു മൈലാപ്പൂരിലും വോട്ട് ചെയ്തു. പോളിങ് ദിനത്തിലെ സുരക്ഷയ്ക്കായി 300 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 83,875 പൊലിസുകാരും സേവനത്തിനുണ്ട്.

ENGLISH SUMMARY: