unni-abhilash-pillai

മുരളി കുന്നംപുറവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ ഉണ്ണി മുകുന്ദന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മുട്ടനാടുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുമ്പോള്‍ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്നാണ് അഭിലാഷ് പിള്ള ഉണ്ണി മുകുന്ദനോട് പറഞ്ഞത്. മാളികപുറം ഉണ്ണിമുകുന്ദനാണ് സംവിധാനം ചെയ്തതെങ്കില്‍ സുമതി വളവ് സംവിധാനം ചെയ്തത് അര്‍ജുന്‍ അശോകനാണോ എന്നും അഭിലാഷ് ചോദിച്ചു.

ഉണ്ണി മുകുന്ദനാണ് സംവിധാനം ചെയ്തതെന്ന് രണ്ട് ദിവസമായി കേള്‍ക്കുകയാണ്. വിജയിച്ച സിനിമകള്‍ ഉണ്ണി സംവിധാനം ചെയ്യുകയും പരജായത്തിന് വേറെ സംവിധായകനും. അതിന്‍റെ ട്രെന്‍ഡ് എന്താണെന്ന് മനസിലാകുന്നില്ലെന്നും അഭിലാഷ് ചോദിച്ചു. വിഷ്ണുവിന് സിനിമ ചെയ്യാന്‍ അറിയില്ലെങ്കില്‍ എന്തിനാണ് സുമതി വളവിന്‍റെ രണ്ടാം ഭാഗം ചെയ്യാന്‍ വിളിക്കുന്നതെന്നും അഭിലാഷ് ചോദിച്ചു. 

''ഉണ്ണി മുകുന്ദന്‍ ഇട്ട സ്റ്റാറ്റസ് കണ്ടു. സത്യം എന്നെങ്കിലും പുറത്തുവരും എന്ന്. ഇന്നലെ തൊട്ട് കാണുന്ന പിആറില്‍ ഉണ്ണി മുകുന്ദന്‍റെ പോസ്റ്റുകളാണ്. ഉണ്ണി പൊക്കി പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകളാണ്. ഇവിടെ ഒരു ചെറുപ്പക്കാരന്‍റെ ജീവിതമാണ് പോകുന്നത്. വിഷ്ണുവിന് സംവിധാനം അറിയില്ലെന്ന് ഉണ്ണി മുകുന്ദനാണ് എന്ന് പറഞ്ഞ് പിആര്‍ നടക്കുകയാണ്'' എന്നാണ് അഭിലാഷിന്‍റെ വാക്കുകള്‍. 

''സിനിമ ഇറങ്ങുന്ന സമയം മുതല്‍ പല സ്ഥലത്തും പ്രത്യക്ഷത്തിലും അല്ലാതെയും ഉണ്ണിയാണ് സംവിധാനം ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട്. വിഷ്ണുവിന് സംവിധാനം അറിയില്ലെങ്കില്‍ ഞാനെന്തിനാണ് അര്‍ജുനെ കൊണ്ട് സംവിധാനം ചെയ്യാന്‍ നില്‍ക്കുന്നത്. അങ്ങനെയെങ്കില്‍ സമുതി ആരാണ് ചെയ്തത്. അര്‍ജുനാണോ. സീന്‍ എടുക്കുമ്പോ അഭിപ്രായം പറയുന്നവര്‍ സംവിധാനകനാകുമെങ്കില്‍ എല്ലാ നടന്മാരും സംവിധായകരാണ്'' എന്നും അഭിലാഷ് പറഞ്ഞു. 

ENGLISH SUMMARY:

Unni Mukundan is facing controversy according to scriptwriter Abhilash Pillai, who suspects the actor's involvement in the issues surrounding Murali Kunnathumpurathu. Abhilash Pillai questioned if Unni Mukundan was attempting to direct films like 'Sumathi Valavu' if Vishnu was allegedly not capable.