നടി ദീപിക പദുകോണും രൺവീർ സിങ്ങും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദീപിക ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചത്. പോസ്റ്റീവ് പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റും പിടിച്ചിരിക്കുന്ന മകള്‍ ദുവയുടെ ചിത്രമാണ് ദീപിക പങ്കുവച്ചത്. 2018 നവംബര്‍ 14 നാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. 

ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം സെപ്റ്റംബർ 8 നാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും മകൾ ദുവാ പദുകോണിനെ സ്വീകരിച്ചത്. ഫെബ്രുവരിയിൽ അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ ജാംനഗറിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ് ദമ്പതികൾ ആദ്യം ഗർഭിണിയാണെന്ന വിവരം പ്രഖ്യാപിച്ചത്. 

2013 ല്‍ രാം ലീലയുടെ ഷൂട്ടിങ് സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. 2015 ല്‍ രഹസ്യമായാണ് വിവാഹ നിശ്ചയം നടന്നത്. പിന്നീട് ഇറ്റലിയിലെ ലേക്ക് കോമോയില്‍ നടന്ന ഗംഭീര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ദുവ ജനിച്ച ശേഷം നടന്ന ദീപാവലി ആഘോഷത്തിലാണ് ദീപിക മകളുടെ ചിത്രം പുറത്തുവിട്ടത്. മകള്‍ ജനിച്ച രണ്ട് മാസത്തിന് ശേഷമാണ് ദമ്പതികൾ മകളുടെ പേര് ദുവ ആണെന്ന് വെളിപ്പെടുത്തിയത്. അറബിയില്‍ "പ്രാർത്ഥന" എന്നാണ് വാക്കിന്‍റെ അര്‍ഥം.

ENGLISH SUMMARY:

Deepika Padukone and Ranveer Singh are expecting their second child, as announced by Deepika Padukone via an Instagram post. The couple, married in 2018, shared the news by posting a picture of their daughter Dua holding a pregnancy kit.