ബോഡി ഷെയ്മിങിനെതിരെ പ്രതികരിച്ച് അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ വര്‍ഷ രമേഷ്. ‘വയർ ചാടിയല്ലോ’ എന്ന ചോദിക്കുന്നവര്‍ക്കാണ് വര്‍ഷം സ്വന്തം ശൈലിയില്‍ പരിഹാസ രൂപേണ മറുപടി നല്‍കുന്നത്. വയറിലെ കൊഴുപ്പ് തനിക്കൊരു സുരക്ഷാ കവചയാണെന്നാണ് വർഷ പറയുന്നത്. നിങ്ങള്‍ക്ക് ഞാനൊരു തീറ്റ പണ്ടാരമായി തോന്നാമെങ്കിലും താനിത് ഭാവിക്ക് വേണ്ടി ചെയ്യുന്ന കാര്യമാണെന്നാണ് വര്‍ഷയുടെ തമാശ. 

'ഗര്‍ഭിണിയാകാതെയും പ്രസവിക്കാതെയും തനിക്ക് ഇത്രയും വയറുണ്ട്. പക്ഷെ ഇതൊന്നും തനിക്കൊരു വിഷയമല്ല. വെട്ടിവിഴുങ്ങി വലിയ വയറായി, വയറ് വെച്ചോ വയറ് കൂടിയോ എന്ന് നാട്ടുകാര്‍ ചോദിക്കും. ഞാനെന്‍റെ വയറിനെ കാണുന്നത് ആന്തരിക അയവങ്ങളുടെ പ്രൊട്ടക്ഷനായാണ്' എന്നാണ് വര്‍ഷ തമാശ രൂപേണ പറയുന്നത്. ഫോണിന് സ്ക്രീന്‍ ഗാര്‍ഡ്, സ്കിന്നിന് സണ്‍സ്ക്രീന്, മുടിക്ക് ഷാംപു എന്നിങ്ങനെ എന്തെല്ലാം പ്രൊട്ടക്ഷനാണ് കൊടുക്കുന്നത്. അപ്പോ എന്തേ അയവവങ്ങള്‍ക്ക് പ്രൊട്ടക്ഷന്‍ വേണ്ടെ എന്നാണ് വര്‍ഷയുടെ ചോദ്യം. 

എന്നെ തല്ലിയാല്‍ കൊഴുപ്പിന്‍റെ യെലര്‍ കഴിഞ്ഞേ ആന്തരിക അവയവങ്ങളിലേക്ക് എത്തുകയുള്ളൂ. അതിനാല്‍ വയര്‍ തനിക്കൊരു സുരക്ഷാ കവചമാണെന്നും വര്‍ഷ പറയുന്നത്. രണ്ടു മൂന്നു മക്കളെ പ്രസവിക്കാനുള്ള എന്‍റെ ഗര്‍ഭപാത്രം സേഫാക്കി വെയ്ക്കേണ്ടേ. ആരെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താല്‍ വല്ലതും പറ്റിയാല്‍ ഞാനെന്ത് ചെയ്യും എന്നാണ് വര്‍ഷ തമാശ രൂപേണ ചോദിക്കുന്നത്.

'നിങ്ങള്‍ക്ക് ഞാനൊരു തീറ്റപ്പണ്ടാരമായി തോന്നാം ഭാവിക്ക് വേണ്ടി ചെയ്യുന്ന കാര്യമാണിത്. വയറല്ല, പ്രൊട്ടക്ഷനാണ്, പ്രൊട്ടക്ഷന് വേണ്ടി ഇരുന്നോട്ടെ. നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ വേണ്ട' എന്നും വര്‍ഷ വിഡിയോയില്‍ പറഞ്ഞു. തമാശരൂപേണെയുള്ള വര്‍ഷയുടെ വിമര്‍ശനത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അത്യാവശ്യം നല്ല പ്രൊട്ടക്ഷൻ ഉള്ള എനിക്ക് ഇത് കണ്ടപ്പോ ആശ്വാസമായെന്നാണ് ഒരു കമന്‍റ്. ഞാനെന്‍റെ സ്കിസ് പാക്കിനെ ഫാമിലി പാക്ക് കൊണ്ട് സുരക്ഷിതമാക്കുന്നു എന്ന് മറ്റൊരാള്‍ എഴുതി. നിങ്ങളാണ് യഥാര്‍ഥ മോട്ടിവേറ്റര്‍ എന്നും കമന്‍റുണ്ട്.

ENGLISH SUMMARY:

Body shaming is being addressed by anchor and social media influencer Varsha Ramesh, who humorously responds to comments about her belly fat. She playfully states that her belly fat is a 'safety shield' for her internal organs.