നടി മഞ്ജു പിള്ള പ്രതിസന്ധികളില്‍ തളരാത്ത പെണ്‍കരുത്തെന്ന് സംവിധായകന്‍ ആലപ്പി അഷറഫ്. പ്രതികൂല സാഹതര്യങ്ങളെ അനുകൂലമാക്കിയാണ് മഞ്ജു പിള്ളയുടെയും മകള്‍ ദയ സുജിത്തിന്‍റെയും ജീവിതമെനന്നും ആലപ്പി അഫറഫ് പറഞ്ഞു. മഞ്ജുവും സുജിത്തും തമ്മിലുള്ള വിവാഹ മോചനത്തില്‍ മകളുടെ തീരുമാനം നിര്‍ണായകമായതായും തന്റെ യൂട്യൂബ് ചാനലായ 'ആലപ്പി അഷ്റഫ് കണ്ടതും കേട്ടതും' എന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
മഞ്ജു പിള്ളയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കവും ആദ്യ വിവാഹവും സുജിത്തുമായുള്ള പ്രണയവും ആലപ്പി അഷറഫ് വിവരിക്കുന്നുണ്ട്. 'മലയാള സിനിമയിലെ ഹാസ്യനടന്‍ എസ്പി പിള്ളയുടെ കൊച്ചുമകളായ മഞ്ജുപിള്ള സ്കൂള്‍ പഠന കാലത്ത് തന്നെ അഭിനയം തുടങ്ങിയിരുന്നു. സീരിയലില്‍ അഭിനയിക്കുന്ന കാലത്ത് സീരിയല്‍ നടനായ മുകുന്ദന്‍ മോനോനെ വിവാഹം കഴിച്ചെങ്കിലും ബന്ധം അധികനാള്‍ നീണ്ടില്ല. പിന്നീടാണ് സുജിത് വാസുദേവന്‍ എന്ന ഛായഗ്രഹനായുമായി പ്രണയത്തിലാകുന്നത്. അന്ന് സീരിയല്‍ ക്യാമറമാനായിരുന്ന സുജിത്താണ് ദൃശ്യം, ലൂസിഫര്‍, എംപൂരാന്‍ നിരവധി ചിത്രങ്ങളുടെടെ ക്യാമറാമാന്‍. ഇരുവരുെടയും മകവാണ് ദയ സുജിത്' എന്നാണ് ആലപ്പി അഷറഫ് പറയുന്നത്.
വേർപിരിയുന്നതാണ് രണ്ടുപേർക്കും നല്ലതെങ്കിൽ സന്തോഷത്തോടെ അത് ചെയ്യാൻ പറഞ്ഞൊരു മകൾ എന്നാണ് ആലപ്പി അഷറഫ് ദയയെ വിശേഷിക്കുന്നത്. '23 വർഷക്കാലമാണ് ഈ ബന്ധം നീണ്ടുള്ളൂ. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. പിരിയാനുള്ള കാരണം മകളെ ബോധ്യപ്പെടുത്തിയെന്നും മകളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് വിവാഹമോചനം എന്ന തീരുമാനത്തിൽ എത്തിയതെന്നും അവർ വെളിപ്പെടുത്തിയിരുന്നതായും ആലപ്പി അഷറഫ് പറഞ്ഞു. പൊരുത്തപ്പെട്ടു പോകാൻ ആകാതെ ഒന്നിച്ചു ജീവിക്കുന്നതിൽ അർഥമില്ലെന്നും രണ്ടുപേർക്കും സന്തോഷം ലഭിക്കുന്നതാണ് നല്ലതെന്നുമാണ് മകള്‍ പറഞ്ഞത്. ദയ എത്ര പക്വതയോടെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് ചിന്തിച്ചു പോവുകയാണ്' ആലപ്പി അഷറഫ് പറഞ്ഞു.
ദയ്ക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മഞ്ജു നൽകിയിട്ടുണ്ട്. രാത്രിയെ പേടിയില്ലാത്ത, സ്വയം നോക്കാൻ അറിയുന്ന ഈ തലമുറയിലെ കുട്ടികളെ പിടിച്ചു വച്ചിട്ട് കാര്യമില്ലെന്നാണ് മഞ്ജുവിന്റെ പക്ഷം. സത്യം, ധർമ്മം, നീതി, കരുണ, ബഹുമാനം ഇവയൊക്കെ മുറുകെ പിടിച്ചു വേണം മുന്നോട്ടു പോകാൻ എന്നാണ് മഞ്ജു മകൾക്ക് നൽകിയ ഉപദേശം. ഇതൊക്കെ കൈമുതലായി ഉള്ളതുകൊണ്ടാണ് മഞ്ജു പിള്ളയ്ക്ക് ഈ ഫീൽഡിൽ ഇത്രയും നാൾ പിടിച്ചു നിൽക്കാനായതെന്നും ആലപ്പി അഷറഫ് പറഞ്ഞു.