image credit:instagram/isonaliraut
ബോളിവുഡ് സൂപ്പര്‍താരമാകുന്നതിന് മുന്‍പുള്ള രണ്‍വീര്‍ സിങിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടിയും മോഡലുമായ സൊണാലി റൗട്ട്. ഇന്‍ഡസ്ട്രിയില്‍ അന്ന് രണ്‍വീര്‍ പുതുമുഖമായിരുന്നുവെന്നും ഇന്ന് കാണുന്നത് പോലെ സെറ്റിലെത്തുമ്പോഴേ എല്ലാവരെയും കയ്യിലെടുക്കുന്ന ചിരിച്ചും ചിരിപ്പിച്ചും നടക്കുന്ന ആളായിരുന്നില്ലെന്ന് സൊണാലി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'വ്യത്യസ്തനായ ഒരു രണ്‍വീറിനെയാണ് എനിക്ക് പരിചയം. ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. അന്ന് രണ്‍വീര്‍ ആകെ ചമ്മി, നാണംകുണുങ്ങിയായാണ് നിന്നിരുന്നത്. അങ്ങേയറ്റം ബോള്‍ഡും ഗ്ലാമറസുമായ സീനായിരുന്നു അത്. ഇത്തരത്തിലുള്ള എന്‍റെ ആദ്യത്തെ ഷൂട്ടാണിത്, അതും ഇത്രയും ഗ്ലാമറസായി, ബിക്കിനി ധരിച്ച പെണ്‍കുട്ടിക്കൊപ്പം എന്നെല്ലാം രണ്‍വീര്‍ പറയുന്നുണ്ടായിരുന്നു. ച്യൂയിങ് ഗം ചവച്ചാണ് രണ്‍വീര്‍ അവിടെ നിന്നത്. ഞാന്‍ ശരിക്കും കൂളായിരുന്നു. ഒടുവില്‍ രണ്‍വീറിന്‍റെ പരിഭ്രമം കണ്ട് ഫൊട്ടോഗ്രാഫര്‍ വരെ താരത്തെ കംഫര്‍ട്ടബിളാക്കാന്‍ പറഞ്ഞു'വെന്നും സൊണാലി ഓര്‍ത്തെടുത്തു.
'സൊണാലി, രണ്‍വീറിനെ ടെന്‍ഷനാക്കരുത്, നീ ഓക്കെയാണ്, രണ്‍വീര്‍ ആകെ പതറിയിരിക്കുകയാണ്. ഓക്കെയാക്കൂ' എന്നാണ് ഫൊട്ടോഗ്രാഫര്‍ പറഞ്ഞത് എന്നും കുറിച്ചു. ഷൂട്ടിനിടയില്‍ 'സൊണാലി, ഇതെന്‍റെ ആദ്യത്തെ ഷൂട്ടാണ്. ഞാന്‍ വസ്ത്രം ധരിച്ചിട്ടുണ്ട്' എന്നൊക്കെ രണ്‍വീര്‍ പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. പിന്നീട് വാണി കപൂറുമൊത്ത് താനുമായി ചെയ്ത അതേ ഷൂട്ട് രണ്‍വീര്‍ ചെയ്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
അതേസമയം, ബോളിവുഡില്‍ പുതുചരിത്രമെഴുതി രണ്‍വീര്‍ നായകനായ ധുരന്ധര്‍2 കുതിക്കുകയാണ്. 26 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 1,311.68 കോടിയാണ് ചിത്രം നേടിയത്. വിദേശത്ത് നിന്നും ഒരു കോടി രൂപയും ചിത്രം നേടിയെന്നും കണക്കുകള്‍ പറയുന്നു. ധുരന്ധറിന്‍റെ ആദ്യഭാഗവും 1,307 കോടിയോളം രൂപ നേടിയിരുന്നു.