manoj-yesudas

Image Credit : Facebook

വിഷുദിനം ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊനൊപ്പം ചെലവഴിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയതാരം മനോജ് കെ ജയന്‍. ഈ വര്‍ഷത്തെ എന്‍റെ വിഷു ധന്യമായെന്ന കുറിനൊപ്പം യേശുദാസിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം. ഈ വിഷുദിനത്തില്‍ ഗാനഗന്ധര്‍വ്വനുമൊത്ത് അദ്ദേഹത്തിന്‍റെ അമേരിക്കയിലെ വീട്ടില്‍ സമയം ചിലവഴിക്കാന്‍ സാധിച്ചത് തന്‍റെ അച്ഛന്‍റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണെന്നും മനോജ് കെ ജയന്‍ പറയുന്നു. ഫെയ്സ്ബുക്കില്‍ മനോജ് കെ ജയന്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

മനോജ് കെ ജയന്‍ പങ്കുവച്ച കുറിപ്പ് : 

'പറയരുതേ രാധയറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം'. ഈ വർഷത്തെ എന്‍റെ വിഷു…ധന്യം. ഗന്ധര്‍വ്വഗായകന്‍റെ...നമ്മുടെ സ്വന്തം ദാസേട്ടന്‍റെ അമേരിക്കയിലെ വസതിയിൽ, മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങി. കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോള്‍ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല. എന്‍റെ അച്ഛന്‍റെ അനുഗ്രഹമായി ഈ അവസരത്തെ ഞാന്‍ മനസിലാക്കുന്നു.  എന്‍റെ എല്ലാ പ്രിയമുള്ളവർക്കും ഹൃദയത്തിന്‍റെ ഭാഷയിൽ വിഷു ആശംസകൾ നേരുന്നു' – മനോജ് കെ ജയന്‍ കുറിച്ചു.

അമേരിക്കയിലെ ഡാലസിലാണ് വര്‍ഷങ്ങളായി യേശുദാസും കുടുംബവും താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. അതേസമയം ഈ 85ാം വയസിലും സംഗീതപഠനത്തിനും പരിശീലനത്തിനും യേശുദാസ് മുടക്കം വരുത്തിയിട്ടില്ല. വല്ലപ്പോഴും അമേരിക്കയിലെ വേദികളില്‍ കച്ചേരിയുമായി താരം പ്രത്യക്ഷപ്പെടാറുണ്ട്. 

ENGLISH SUMMARY:

Manoj K Jayan had a blessed Vishu this year, spending time with the legendary singer K J Yesudas at his home in America. He shared photos and expressed his joy and gratitude for the opportunity, considering it a blessing from his father.