ജീവിതത്തിലുണ്ടായ പ്രണയ നൈരാശ്യത്തെ പറ്റി തുറന്നുപറഞ്ഞ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ അമല ഷാജി. താനാണ് അങ്ങോട്ട് ഇഷ്ടം പറഞ്ഞതെന്നും ഒരു വര്‍ഷത്തോളെ പ്രണയമുണ്ടായിരുന്നുവെന്നും അമല പറഞ്ഞു. താന്‍ സ്നേഹം പ്രകടിപ്പിക്കുന്ന ആളാണെന്നും എന്നാല്‍ തിരിച്ച് അത്രത്തോളം കിട്ടിയില്ലെന്നും മച്ചാൻസ് വ്ലോഗിന് നൽകിയ അഭിമുഖത്തില്‍ അമല ഷാജി പറഞ്ഞു.
'ഒരു വർഷമായി എനിക്കുണ്ടായിരുന്ന പ്രണയമാണത്. ഞാനാണ് അങ്ങോട്ട് ഇഷ്ടം പറഞ്ഞത്. കാണുന്നതും പൂവ് കൊടുക്കുന്നതുമെല്ലാം ഞാൻ തന്നെയാണ്. 300 കിലോമീറ്റർ രാത്രി പോയി കണ്ടു. ഞാൻ സ്നേഹം പ്രകടിപ്പിക്കുന്ന ടൈപ്പാണ്. ഒന്നും നോക്കിയില്ല. ഞാൻ പോയി. ഭക്ഷണം കഴിച്ച് പിരിഞ്ഞു.
പിന്നെ ഇടയ്ക്ക് ഇങ്ങോട്ട് വന്നു. ഞാൻ പൂക്കൾ കൊടുത്തു. അപ്പോള്‍ എന്നോട് ചോദിച്ചത് എന്തിനാ ഇത് തരുന്നതെന്നാണ്. എനിക്ക് പെണ്ണിന്‍റെ ഗെറ്റപ്പ് ഉണ്ടെന്നേയുള്ളൂ. പക്ഷേ പയ്യന്മാര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഞാനാണ് ചെയ്യുന്നത്. നിങ്ങൾ ശരിക്കും എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. വേറൊന്നും കൊണ്ടല്ല. ഈ പ്രണയം തുടങ്ങിയ സമയത്ത് നാലഞ്ച് മാസം കാത്തിരിക്കണം എന്ന് പറഞ്ഞിരുന്നു. ജോലി സംബന്ധമായ എന്തോ കാര്യമാണ്. അപ്പോള്‍ സംസാരിക്കാതിരുന്നു. ശല്യപ്പെടുത്തേണ്ടെന്ന് കരുതി ഞാൻ അകലം പാലിച്ചു. ആ വർഷം മുഴുവൻ ഞാൻ ഇൻവെസ്റ്റ് ചെയ്തിട്ട് തിരിച്ച് ഒന്നും കിട്ടിയില്ല.
ബഹുമാനം തുല്യമായി വേണം. ഞാനയാൾക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു. പക്ഷെ അയാളെന്നെ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ഞാൻ മനസിലാക്കിയില്ല. അത് ഭയങ്കര വിഷമമായി. ഒരു ദിവസം അച്ഛന്‍ എന്നോട് ചോദിച്ചു, ആരെയെങ്കിലും ഇഷ്ടമുണ്ടോ എന്ന്. ഈ കഥ ഞാന്‍ അതുപോലെ അച്ഛനോട് പറഞ്ഞു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, നീ വിഷമിക്കുവൊന്നും വേണ്ട, നിനക്ക് നല്ല അടിപൊളി ആള് വരും, ഇതൊന്നും കണ്ട് വിഷമിക്കണ്ടെന്ന്. അവസാനം എന്നെ ഇഷ്ടമല്ല, ഫ്രണ്ടായാണ് കണ്ടതെന്ന് പറഞ്ഞു. ആ ബോയ് ഇത് കാണും. അവനോട് എനിക്ക് പറയാനുള്ളത് നിന്നെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ നീയത് കണ്ടില്ല. അത് കുഴപ്പമില്ലെന്ന് അമല ഷാജി പറഞ്ഞു,' അമല ഷാജി പറഞ്ഞു.