Image credit: facebook

Image credit: facebook

സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ റിന്‍സി മുംതാസ് ലഹരിമരുന്നുമായി വീണ്ടും പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ വച്ചാണ് റിന്‍സിയെയും സംഘത്തെയും പൊലീസ് പിടികൂടിയത്. ചലച്ചിത്ര മേഖലയിലടക്കം ഇവര്‍ ലഹരി എത്തിച്ചുനല്‍കിയിരുന്നതായി പൊലീസ് പറയുന്നു. എംഡിഎംഎ വില്‍ക്കാനും ഉപയോഗിക്കാനുമായാണ് ഇവര്‍ മുറിയെടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്,നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിന്‍സിക്കൊപ്പം ഉണ്ടായിരുന്നത്. ഉപയോഗത്തിനായി കൈവശം സൂക്ഷിച്ചിരുന്ന എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ജൂലൈയിലും എംഡിഎംഎയുമായി റിന്‍സിയെ പൊലീസ് പിടികൂടിയിരുന്നു. അന്ന് കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്നുമാണ് പിടിയിലായത്. കോഴിക്കോട് ഫറോഖ് സ്വദേശിയാണ് റിന്‍സി.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് റിന്‍സി വീണ്ടും പൊലീസിന്‍റെ പിടിയിലായത്. സജീവമായി സിനിമ പ്രമോഷന്‍ നടത്തി വന്നിരുന്ന റിന്‍സി ഇതിന്‍റെ മറവിലാണ് യുവതാരങ്ങള്‍ക്കുള്‍പ്പടെ ലഹരി എത്തിച്ചുനല്‍കിയിരുന്നത്. യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമായിരുന്നു. 

ENGLISH SUMMARY:

Social media influencer Rinsi Mumthas has been arrested for the second time in connection with an MDMA drug case. Nedumbassery police apprehended Rinsi and three associates—Muhammed Rishakh, Abhijit, and Biju—from a residency near the Cochin International Airport. Investigations reveal that Rinsi allegedly used her film promotion activities as a cover to supply synthetic drugs to young actors and individuals within the film industry. This arrest follows a previous incident in July 2025, where she was caught with MDMA at a flat in Kakkanad. Police conducted the raid based on a secret tip-off and seized the contraband intended for sale and personal use. Authorities are now probing deeper into her links with the local drug distribution networks.