anna-rajan

ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചത് എന്തിനെന്ന് വെളിപ്പെടുത്തി അന്ന രാജന്‍. തന്റെ പ്ലാറ്റ്‌ഫോം പൂർണമായും പ്രഫഷനലാണെന്നും സർഗ്ഗാത്മകമായ ക്രിയേറ്റീവ് വർക്കുകൾക്ക് വേണ്ടിയുള്ളതാണെന്നും അന്ന രാജന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി സബ്‌സ്‌ക്രിപ്ഷൻ മോഡലിൽ സജീവമാണെന്നും ആരാധകരുമായി സംവദിക്കാൻ ലഭിച്ച അവസരമാണിതെന്നും അന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

സബ്സ്ക്രിപ്ഷനെടുത്തവര്‍ക്ക് റീൽസുകളും ഫോട്ടോകളും മറ്റുള്ളവരേക്കാൾ മുൻപേ കാണാൻ സാധിക്കും. ആരാധകര്‍ക്ക് ആശംസകളറിയിക്കാനും കൂടുതൽ അടുത്തറിയാനും സബ്സ്ക്രിപ്ഷനിലൂടെ സാധിക്കുമെന്നും അന്ന രാജന്‍ പറഞ്ഞു. സബ്സ്ക്രിപ്ഷന്‍ എന്നാല്‍ മോശം കണ്ടന്‍റ് എന്നല്ല അര്‍ഥം. ക്രിയാത്മകവും നിലവാരമുള്ളതും മാന്യവുമായ ഇടപെടലുകൾക്കാണ് സബ്സ്ക്രിപ്ഷന്‍ പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് അനുചിതമായ ഉള്ളടക്കങ്ങൾ ഇവിടെ പ്രതീക്ഷിക്കരുത് എന്നാണ് അന്നാ രാജന്‍ എഴുതിയത്. 

രണ്ടു വര്‍ഷം മുന്‍പാണ് അന്ന രാജന്‍ സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചത്. ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ പ്ലാറ്റ്‌ഫോമുകൾ വഴി മാന്യമല്ലാത്ത ഉള്ളടക്കമാണ് പങ്കുവയ്ക്കുന്നത് എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്കിടെയാണ് അന്നാ രാജന്‍റെ പ്രതികരണം.

ENGLISH SUMMARY:

Anna Rajan clarified why she started her Instagram subscription. She emphasized that her platform is fully professional and dedicated to creative work, a model she has been active in for the past two years, providing an opportunity to interact with fans.