girls-vaazha

AI Generated Image

TOPICS COVERED

'വാഴ 2' കേരളത്തിലെ തിയേറ്ററുകളില്‍ തരംഗമാവുന്നതിടെ ഇന്ന് സംവിധായകന്‍ വിപിന്‍ ദാസ് ചിത്രത്തിന്‍റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ആദ്യ രണ്ട് ഭാഗവും ആണ്‍കുട്ടികളുടെ കഥയായിരുന്നുവെങ്കില്‍ മൂന്നാം ഭാഗം പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്. 'വാഴ 3 ബയോപിക് ഒാഫ് ബില്യണ്‍ ഗേള്‍സ്' എന്നാണ് ചിത്രത്തിന്‍റെ പേര്. 

പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു വിഭാഗത്തില്‍ നിന്നും കടുത്ത അതൃപ്തിയാണ് പുകയുന്നത്. മൂന്നാം ഭാഗം പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചത് ചിലര്‍ക്ക് അത്ര പിടിച്ചിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മൂന്നാം ഭാഗം ബോംബായിരിക്കുമെന്നാണ് ചില കമന്‍റുകള്‍. 'മൂഡ് സ്വിങ്സും പിരീഡ്സുമായിരിക്കും' എന്ന് മറ്റൊരു കമന്‍റ്. 'ഇതോടെ ഫീല്‍ഡ് ഔട്ടാവും', 'നശിപ്പിച്ചൂ', 'തന്നെ കണ്ടോളൂ', 'വാഴ സീരിസിന്‍റെ അന്ത്യം' എന്നിങ്ങനെ പോകുന്ന കമന്‍റുകള്‍. പെണ്‍കുട്ടികളുടെ കഥയായതുകൊണ്ട് പലര്‍ക്കും ആശങ്കയാണ്, 

അതേസമയം ഇത്തരം കമന്‍റുകളെ വിമര്‍ശിച്ചുള്ള പോസ്റ്റുകളും ശ്രദ്ധ നേടുകയാണ്. 'ആൺകുട്ടികൾക്ക് മാത്രമല്ല, പെൺകുട്ടികൾക്കും അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ ആയിട്ട് പ്രശ്നങ്ങള്‍ ഉണ്ടെ'ന്ന് മറുപടി. 'മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രം നിലവില്‍ ഒരു നായകയുടേതാണെന്ന് മറക്കരുതെ'ന്ന് ചിലര്‍ ഓര്‍മിപ്പിച്ചു. 'വിപിന്‍ ദാസിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് ജയ ജയ ജയ ജയ ഹേ'യാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 'സൂപ്പര്‍ ശരണ്യ', 'ഓം ശാന്തി ഓശാന', 'രാക്കിളിപ്പാട്ട്', 'ഹൗ ഓള്‍ഡ് ആര്‍ യു', 'ജൂണ്‍', 'ടേക്ക് ഓഫ്', 'ഉയരെ' മുതലായ ഉദാഹരണങ്ങള്‍ സഹിതം പറഞ്ഞാണ് 'വാഴ 3'യെ പറ്റി ആശങ്കപ്പെടുന്നവര്‍ക്ക് മറുപടി ലഭിക്കുന്നത്. 

ENGLISH SUMMARY:

Vazha 3, a biographical film focusing on girls, has been announced by director Vipin Das, marking the third installment in the Vazha series. While the first two films centered on boys, this new direction has sparked a mixed reaction online, with some expressing concerns and others defending the shift.