vazha-vipin-das

TOPICS COVERED

'വാഴ 2' തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ഹാഷിര്‍ ആന്‍ഡ് ടീമിനെ പ്രധാനകഥാപാത്രങ്ങളായി എടുത്ത ചിത്രം ഇതിനോടകം തന്നെ 100 കോടി കളക്ഷനില്‍ പിന്നിട്ടു. 'വാഴ' ഒന്നാം ഭാഗം നേടിയതിനെക്കാളും വലിയ വിജയമാണ് 'വാഴ 2' നേടികൊണ്ടിരിക്കുന്നത്. 

'വാഴ' മൂന്നാം ഭാഗവും ഉണ്ടാകുമെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം സംവിധായകന്‍ വിപിന്‍ ദാസ് നല്‍കിയിരുന്നു. ഇന്നിതാ ചിത്രത്തിന്‍റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തവണ ഒരു ട്വിസ്റ്റുണ്ട്. മൂന്നാം ഭാഗത്തില്‍ പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്. 'വാഴ 3 ബയോപിക് ഒഫ് ബില്യണ്‍ ഗേള്‍സ്' എന്നാണ് ചിത്രത്തിന്‍റെ പേര്. മൂന്നാം ഭാഗത്തിനായി വൈറലായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരുടെ പേരുകള്‍ വച്ച ചര്‍ച്ച ചെയ്തവര്‍ക്ക് ഇത് ഒരു സര്‍പ്രൈസ് ആയിരിക്കുകയാണ്. മൂന്നാം ഭാഗം പെണ്‍കുട്ടികുടെ കഥയാക്കിയത് അപ്രതീക്ഷിതമായിരുന്നു. 

വിശ്വന്‍ ശ്രീജിത്തായിരിക്കും 'വാഴ 3' സംവിധാനം ചെയ്യുക. അടുത്ത വര്‍ഷമായിരിക്കും ഷൂട്ട് തുടങ്ങുക. അഭിനേതാക്കളാരൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല. ആരും ഫോര്‍ട്ട്ഫോളിയോ അയക്കേണ്ടതില്ലെന്നും കഥ പൂര്‍ത്തിയാകുമ്പോള്‍  ഒഡീഷന്‍ വഴി അഭിനേതാക്കളെ തീരുമാനിക്കുമെന്നും വിപിന്‍ ദാസ് അറിയിച്ചു. 

ENGLISH SUMMARY:

Vazha 2 is continuing its successful theatrical run, surpassing 100 crore in collections. The film, starring Hashir and his team who gained attention through Instagram reels, is achieving greater success than its predecessor, Vazha. Director Vipin Das has announced the third installment, Vazha 3 Biopic of Billion Girls, which will focus on a story about girls, a surprising twist for those expecting another installment with social media influencers.