രേണു സുധി തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ശ്രീലക്ഷ്മി അറയ്ക്കല്‍. സൈബർ ബുള്ളിയിങ് കിട്ടിയപ്പോൾ താൻ ജീവിച്ചതിന് ഒരേയൊരു കാരണം രേണു സുധിയെന്ന വ്യക്തിയാണെന്നും ഇത്രയും തെറി വിളി കേട്ടിട്ടും അവർ ജീവിക്കുന്നുണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു. വിധവ ഒരു പ്രത്യേക രീതിയില്‍ പെരുമാറണമെന്ന ധാരണകളെ പൊളിച്ചെഴുതിയ വ്യക്തിയാണ് രേണുവെന്നും റിയാലിറ്റി ബൈ സരിക യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലക്ഷ്മി പറഞ്ഞു.
'രേണു സുധി എത്രമാത്രം അനുഭവിക്കുന്നുണ്ടെന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞത്. ഇത്രയും തെറി വിളി കേട്ടിട്ടും അവർ ജീവിക്കുന്നുണ്ട്. അതെനിക്ക് ഇൻസ്പിരേഷൻ ആണ്. രേണു സുധിയെക്കുറിച്ച് അതുവരെ ഞാനത്ര ആഴത്തിൽ ചിന്തിച്ചിരുന്നില്ല. വിധവയായാൽ ഒരു പ്രത്യേക രീതിയിൽ പെരുമാറണം എന്ന് സമൂഹത്തിനൊരു ധാരണയുണ്ട്. പക്ഷെ അവരത് പൊളിച്ചടുക്കി. എല്ലാവർക്കും എപ്പോഴും ദുഖിച്ച് കൊണ്ടിരിക്കാൻ പറ്റുമോ. വിധവകൾ ഇങ്ങനെയേ ചെയ്യാവൂ എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിനെ പൊളിച്ചെഴുതിയ വ്യക്തിയാണ്
സൈബർ ബുള്ളിയിങ് കിട്ടുമ്പോൾ എങ്ങനെ അതിജീവിക്കണം എന്ന് കാണിച്ച് തന്നു. രേണു സുധിക്ക് എന്റെ അത്രയും വിദ്യഭ്യാസമുണ്ടാകില്ല. പക്ഷെ എനിക്കവർ ഇൻസ്പിരേഷൻ ആണ്. രേണു ഇൻസ്റ്റഗ്രാമിൽ പാടുന്ന വിഡിയോകളിടുമ്പോൾ തന്നെ കിച്ചുവും വേടന്റെ പാട്ട് പാടി വിഡിയോ ഇടുന്നുണ്ട്. അച്ഛൻ മരിച്ച കുട്ടിയല്ലേ. അവൻ പാടുന്നതിൽ ആർക്കും എതിർപ്പില്ല. ഭർത്താവ് മരിച്ച രേണു പാടുന്നത് കുറ്റം,' ശ്രീലക്ഷ്മി പറഞ്ഞു.