കാൻസര്‍ രോഗം ലോകത്തോട് വെളിപ്പെടുത്തിയതിന് പിന്നാലെ ചികിത്സയിൽ കഴിയുന്ന സോഷ്യൽ മീഡിയ താരം രേണു സുധിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം പ്രചരിപ്പിച്ച  കേസിൽ യൂട്യൂബറെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. രേണു  പുറത്തുവിട്ട ചികിത്സാ മെഡിക്കൽ ബില്ലുകൾ വ്യാജമാണെന്ന് ആരോപിച്ചുകൊണ്ട് അപകീർത്തികരമായ റിയാക്ഷൻ വിഡിയോകൾ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്.

യൂട്യൂബറെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ രേണു സുധി തന്നെ  ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ‘‘ആദ്യ അറസ്റ്റ്, യൂട്യൂബറെ വീട്ടിലെത്തി പൊക്കി പൊലീസ്, കേരള പൊലീസിന് അഭിനന്ദനങ്ങൾ.’’ എന്ന് കുറിച്ചുകൊണ്ടാണ് രേണു സുധി വിഡിയോ പങ്കുവച്ചത്.

രേണു സുധി പങ്കുവച്ച വിഡിയോക്ക് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.   “വായിൽ തോന്നിയത് വിളിച്ചുപറയുന്നവർക്ക് ഇതൊരു ഓർമ്മപ്പെടുത്തലാണ്”, ‘‘ഇതുപോലെ ശക്തമായ നടപടികൾ ഉടൻ എടുക്കണം’’ എന്ന തരത്തിലുള്ള കമന്റുകളാണ് അധികവും

ENGLISH SUMMARY:

Renu Sudhi, a social media star who revealed her cancer diagnosis, saw a YouTuber arrested by Kerala Police for spreading slander online. The YouTuber accused her medical bills of being fake, leading to defamation and police action.