ജീവിത്തിലെ സന്തോഷകരമായ നിമിഷം പങ്കുവച്ച് അനാര്‍ക്കലി മരക്കാര്‍. തന്റെ പങ്കാളി അമീന്‍ ബാരിഫ് സംവിധാനം ചെയ്യുന്ന ചിത്രം 'കാക്കി സര്‍ക്കസ്' ജനങ്ങളിലേക്ക് എത്തിയ സന്തോഷത്തിലാണ് താരം. 'എന്നെ സംബന്ധിച്ച് ഇതൊരു വൈകാരികമായ നിമിഷമാണ്. എന്റെ പ്രിയപ്പെട്ട അമീൻ ബാരി ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്.
ഈ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ചിത്രത്തിലെ ഒരു ഗാനം ആലപിക്കാനും, പ്രിയപ്പെട്ട ഗൗതമി നായർക്ക് വേണ്ടി ശബ്ദം നൽകാനും സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നു.
ഞങ്ങളുടെ ഈ കൊച്ചു പരിശ്രമം നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും കൂടെയുണ്ടാകണം.എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമത്തില്‍ താരം സിനിമയുടെ വിശേഷം അറിയിച്ചത്.
തനിക്കൊരു പങ്കാളി ഉണ്ടെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അനാര്‍ക്കലി മരയ്ക്കാര്‍ പറഞ്ഞിരുന്നു. സംവിധായകന്‍ ആകണമെന്നാണ് പങ്കാളിയുടെ ആഗ്രഹമെന്നും സിനിമയില്‍ നല്ല അറിവുണ്ടെന്നും അനാര്‍ക്കലി മുന്നേതന്നെ വ്യക്തമാക്കിയുന്നു.
2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഉയരെ, മന്ദാരം, സുലൈഖ മന്‍സില്‍, ഇന്നസെന്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രം അനാര്‍ക്കലി അവതരിപ്പിച്ചിട്ടുണ്ട്.