anna-rajan-n

സിനിമകളുടെയും ഉദ്ഘാടനങ്ങളുടെയും സോഷ്യല്‍ മീഡിയ വിവാദങ്ങളുടെയും തിരക്കിനിടയിലും എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തുന്ന അഭിനേത്രിയാണ് അന്ന രാജന്‍. എറണാകുളം സ്കൂളിലെ ബൂത്തിലാണ് ഇക്കുറി താരം വോട്ട് ചെയ്യാനെത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമ്മയോടൊപ്പമെത്തിയ അന്ന ഇക്കുറി തനിച്ചാണ് ബൂത്തിലെത്തിയത്. 

‘എന്‍റെ വോട്ട് അര്‍ഹതപ്പെട്ട ആള്‍ക്ക് തന്നെയാണ് ചെയ്തത്. നല്ല പ്രതീക്ഷയുണ്ട്. നമ്മുടെ നാട്ടില്‍ ഒരുപാട് വികസനമെത്തിച്ച ആള്‍ തന്നെയാണ്. വീണ്ടും വിശ്വസ്തതയോടെ അവര്‍ക്കുതന്നെ ഞാന്‍ വോട്ട് ചെയ്തു.’ – അന്ന വ്യക്തമാക്കി. ‘മാറ്റമുണ്ടാകുമോ’ എന്ന ചോദ്യത്തിന് ‘അറിയില്ല’ എന്നുമാത്രമായിരുന്നു താരത്തിന്‍റെ മറുപടി.

ഓരോരുത്തരും ബുദ്ധിപൂര്‍വം വോട്ട് ചെയ്യണമെന്ന് അന്ന രാജന്‍ പറഞ്ഞു. ജനാധിപത്യത്തില്‍ നമ്മുടെ അവകാശമാണ് വോട്ട്. അത് നമ്മുടെ ശബ്ദമാണ്. നാടിന്‍റെ വികസനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി വോട്ട് വിനിയോഗിക്കണം. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് ഓര്‍ക്കണമെന്നും അന്ന പറഞ്ഞു.

2017ല്‍ അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ആലുവ സ്വദേശിയായ അന്ന രാജന്‍ സിനിമയിലെത്തിയത്. അയ്യപ്പനും കോശിയും വെളിപാടിന്‍റെ പുസ്തകം, തിരിമാലി തുടങ്ങി 13 സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചു. രജനീകാന്തിന്‍റെ ജയിലര്‍ 2 ആണ് പുറത്തിറങ്ങാനുള്ള പ്രധാന ചിത്രം.

ENGLISH SUMMARY:

Anna Rajan, the popular Malayalam actress, cast her vote in the ongoing elections, emphasizing the importance of every citizen's vote for the nation's development. She expressed hope in the elected candidate and urged everyone to vote wisely.