Image Credit: instagram/Kohli (left), AFP (Right)

Image Credit: instagram/Kohli (left), AFP (Right)

ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ധുരന്ധര്‍ 2 വിന് റിവ്യുവുമായി സൂപ്പര്‍താരം വിരാട് കോലി. തനിക്ക് ലഭിച്ച ഏറ്റവും മികച്ച സിനിമാ അനുഭവമായിരുന്നു ധുരന്ധറെന്ന് കുറിച്ച താരം സംവിധായകനെയും നായകന്‍ രണ്‍വീര്‍ സിങിനെയും വാനോളം പുകഴ്ത്താനും മടിച്ചില്ല. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം കണ്ട വിവരം പങ്കുവച്ചത്.

kohli-review-movie

Image credit:instagram/kohli

'ഇന്ത്യയില്‍ നിര്‍മിച്ച ഇത്തരത്തിലൊരു ചിത്രം ഞാന്‍ ആദ്യമായി കാണുകയാണ്. നാലുമണിക്കൂര്‍ നേരം പോയതറിഞ്ഞില്ല. ആദിത്യ, നിങ്ങളുടെ കഴിവും പ്രതിഭയും ഈ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നു. സിനിമയിലെ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും രണ്‍വീര്‍ വേറെ ലെവല്‍. അസാമാന്യ പ്രകടനം' എന്നാണ് കോലി കുറിച്ചത്.

അതിശയം എന്നായിരുന്നു ചിത്രം കണ്ട അനുഷ്കയുടെ പ്രതികരണം. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധ്യമാകുന്ന കഥാപാത്രം, അതിനെ ഏറ്റവും മികച്ചതായി, പിഴവുറ്റ രീതിയില്‍ രണ്‍വീര്‍ അവതരിപ്പിച്ചുവെന്നും മാധവനും അര്‍ജുന്‍ റാംപാലും രാകേഷ് ബേദിയുമെല്ലാം ചിത്രത്തിന്‍റെ മികവുയര്‍ത്തിയെന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു.

റിലീസ് ചെയ്ത് ഒരു മാസം അടുക്കുമ്പോള്‍ 1622 കോടിയാണ് ലോകമെങ്ങും നിന്ന് ചിത്രം വാരിയത്. ഏപ്രില്‍ ആറിലെ കണക്ക് അനുസരിച്ച് 394 കോടി രൂപയാണ് വിദേശത്ത് മാത്രം നിന്നുള്ള വരുമാനം. ഇന്ത്യയില്‍ നിന്നാണ് 1228 കോടിയും ലക്ഷിച്ചത്. ആക്ഷനും ദേശീയതയും താര പരിവേഷവും ഒത്തിണങ്ങുന്ന സിനിമ പ്രൊപ്പഗാന്‍ഡ ചിത്രമാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ENGLISH SUMMARY:

Indian cricket icon Virat Kohli shared his rave review of the Bollywood blockbuster Dhurandhar 2, calling it one of his best cinematic experiences. In an Instagram post, Kohli lauded director Aditya and lead actor Ranveer Singh for their exceptional talent, noting that the four-hour runtime felt seamless. His wife and actress Anushka Sharma also joined in the praise, highlighting the flawless performances of Ranveer, R Madhavan, and Arjun Rampal. The film has reportedly crossed ₹1,622 crore globally as of April 6, 2026, making it one of the highest-grossing Indian films despite facing some criticism over its themes.