ആദ്യകാല ചലച്ചിത്ര നടൻ അമാൻ നവോദയ അന്തരിച്ചു. പുലർച്ചെ  ആലപ്പുഴയിൽ വച്ചായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. ഉദയയുടേയും നവോദയയുടേയും സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.  കലാ സംവിധായകൻ, നിശ്ചലഛായാഗ്രഹകൻ, മേക്കപ്പ് മാൻ എന്നീ നിലകളില്‍ നിരവധി സിനിമകളുടെ ഭാഗമായി. മൈഡിയർ കുട്ടിച്ചാത്തൻ, കിഷ്കിന്ധ, പടയോട്ടം, പൊന്നാപുരം കോട്ട തുടങ്ങി നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം ഇന്ന് വൈകിട്ട് ആലപ്പുഴയിൽ

ENGLISH SUMMARY:

Malayala Manorama Online News reports on the passing of early film actor Aman Nao'daya at the age of 82 in Alappuzha. He was a regular presence in Udaya and Navodaya films, contributing as an art director, still photographer, and makeup man.